മുംബൈ: കോവിഡ് കാലത്ത് ചരിത്രം സൃഷ്ടിച്ച് നായർ ആശുപത്രി. കോവിഡ് ബാധിതരായ സ്ത്രീകൾ ഇവിടെ ജന്മം നൽകിയ ശിശുക്കളുടെ എണ്ണം 300 കവിഞ്ഞിരിക്കുന്നു. ഇന്ത്യയിൽ മറ്റൊരു ആശുപത്രിക്കും ഇപ്രകാരമുള്ള ഒരുനേട്ടം അവകാശപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു. മുംബൈ സെൻട്രലിൽ ബൃഹൻ മുംബൈ നഗരസഭയുടെ കീഴിലുള്ള ഈ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 302-ാമത്തെ കുട്ടിയാണ് പിറന്നത്. നവജാതശിശുക്കളിൽ മൂന്നുപേർ മരിച്ചു. പക്ഷേ അതൊന്നും വൈറസ് ബാധയേറ്റുള്ള മരണമായിരുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. ചില കുട്ടികൾ ഒഴികെ ബാക്കിയുള്ള എല്ലാവരും വൈറസ് വിമുക്തരായിരുന്നു. വൈറസ് ബാധയേറ്റ കുട്ടികളെല്ലാം നാല്, അഞ്ച് ദിവസങ്ങൾക്കുള്ളിൽ രോഗവിമുക്തരായെന്നും ആശുപത്രി അധികൃതർപറഞ്ഞു. ഏപ്രിൽ 14- നാണ് കോവിഡ് ബാധിതയായ സ്ത്രീ ഇവിടെ പ്രസവിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് നായർ ആശുപത്രിയെ സർക്കാർ കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചതു മുതൽ മുംബൈയിൽനിന്ന് മാത്രമല്ല സമീപ പ്രദേശങ്ങളിൽനിന്നുള്ള കോവിഡ് ബാധിതരായ സ്ത്രീകളും പ്രസവത്തിന് ഇവിടെ എത്തിയിരുന്നു. ഡോക്ടർമാർ മുതൽ വാർഡ് ജീവനക്കാർ വരെ അമ്മമാരുടേയും കുട്ടികളുടേയും ആരോഗ്യ പരിരക്ഷയ്ക്കായി വിശ്രമമില്ലാതെ പ്രവർത്തിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇവരിൽ പലരും മൂന്നുമാസമായി വീടുകളിൽ പോയിട്ടില്ലെന്നും അവർ പറഞ്ഞു. content highlights:300 babies born to COVID-19 positive moms at Nair hospital
from mathrubhumi.latestnews.rssfeed https://ift.tt/3hsObQ0
via
IFTTT
No comments:
Post a Comment