മൂന്നു വര്‍ഷത്തിനിടെ മരണം പെരുകി, 2017-18ല്‍ ചരിഞ്ഞത് 275 ആനകള്‍ ; ഉള്ളിലൊരു പ്രാണന്‍ പേറി, അവള്‍ രണ്ടാഴ്ച പട്ടിണിയില്‍; സ്‌ഫോടന ​െകണിയില്‍ പെട്ട കാട്ടാന ചെരിഞ്ഞത് ശ്വാസകോശത്തില്‍ വെള്ളം കയറി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 4, 2020

മൂന്നു വര്‍ഷത്തിനിടെ മരണം പെരുകി, 2017-18ല്‍ ചരിഞ്ഞത് 275 ആനകള്‍ ; ഉള്ളിലൊരു പ്രാണന്‍ പേറി, അവള്‍ രണ്ടാഴ്ച പട്ടിണിയില്‍; സ്‌ഫോടന ​െകണിയില്‍ പെട്ട കാട്ടാന ചെരിഞ്ഞത് ശ്വാസകോശത്തില്‍ വെള്ളം കയറി

പാലക്കാട്: സ്‌ഫോടനക്കെണിയില്‍ വായ തകര്‍ന്ന, ഗര്‍ഭിണിയായ കാട്ടാന രണ്ടാഴ്ചയോളം കഴിഞ്ഞതു പട്ടിണിയില്‍. സ്‌ഫോടനത്തില്‍ നാവ് തകര്‍ന്ന്, വലതുവശത്തെ താടിയെല്ലുകള്‍ പുറത്തുകാണുന്ന അവസ്ഥയിലായിരുന്നു. വായിലെ പരുക്കുകള്‍ക്കു രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ആനയുടെ ശരീരത്തില്‍ മറ്റെവിടെയും മുറിപ്പാടുകളില്ലെന്നും ശ്വാസകോശത്തില്‍ വെള്ളംകയറിയതിനേത്തുടര്‍ന്നാണു ചരിഞ്ഞതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 23-നു തിരുവിഴാംകുന്ന് അമ്പലപ്പാറ തെയ്യംകുണ്ട് വെള്ളിയാറില്‍ ഇറങ്ങിനില്‍ക്കുന്ന നിലയിലാണു പിടിയാനയെ കണ്ടത്.

നാട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിച്ചതിനേത്തുടര്‍ന്ന് കുങ്കിയാനകളെ എത്തിച്ച് കരയ്ക്കുകയറ്റാനാന്‍ ശ്രമിക്കുന്നതിനിടെ 27-നു ചരിഞ്ഞു. 15 വയസുള്ള ആന ഒരുമാസം ഗര്‍ഭിണിയുമായിരുന്നെന്ന വിവരം പുറത്തുവന്നതോടെ വിഷയം ദേശീയശ്രദ്ധയിലെത്തി. പോലീസും വനംവകുപ്പും സംയുക്ത അന്വേഷണമാരംഭിച്ചു.

സ്‌ഫോടനമുണ്ടായ സ്ഥലം കണ്ടെത്തുകയാണ് ആദ്യലക്ഷ്യം. അതിനായി പോലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ ആനത്താര കണ്ടെത്തും. നിലമ്പൂര്‍ മുതല്‍ മണ്ണാര്‍ക്കാട് വരെയുള്ള തോട്ടമേഖലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. െസെലന്റ്‌വാലി ഡിവിഷനിലെ ബഫര്‍ സോണ്‍ മേഖലയില്‍നിന്നാണ് ആന നാട്ടിലിറങ്ങിയതെന്നു കരുതുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാട്ടാനകളും നാട്ടാനകളും ചരിഞ്ഞത് 2017-18ല്‍. 275 ആനകളാണു ചരിഞ്ഞത്. ഇതില്‍ 37 നാട്ടാനകളും ഉള്‍പ്പെടുന്നു. 32 മണിക്കൂറില്‍ ഒരാന വീതം മരണത്തിനു കീഴടങ്ങുന്നു എന്നായിരുന്നു കണക്ക്. 2018 മുതല്‍ ഇങ്ങോട്ട് 119 ആനകളാണ് ചരിഞ്ഞത്. ഇതില്‍ 18 നാട്ടാനകളും ഉള്‍പ്പെടും. 2017 മുതല്‍ ഇന്നുവരെ 394 ആനകളാണു ചരിഞ്ഞത്.

2014 മുതല്‍ 18 വരെ 112 നാട്ടാനകള്‍ ചരിഞ്ഞു. 2018 ല്‍ ദേവസ്വം ബോര്‍ഡിന്റെ 20 ശതമാനം ആനകളും മരണത്തിനു കീഴടങ്ങി. സംസ്ഥാനത്ത് തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആനകളുള്ളത്. അതുകൊണ്ടുതന്നെ മരണസംഖ്യ കൂടുതലും അവിടെയാണ്. ആനകളുടെ മരണസംഖ്യ ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 2018 ഫെബ്രുവരി 22 ന് കേശവന്‍ എന്നയാനയാണ് മലപ്പുറത്ത് ചരിഞ്ഞത്. കാട്ടാനകള്‍ ഏറിയപങ്കും ചരിയുന്നതു വേട്ടയാടല്‍ മൂലമാണ്. െവെദ്യുതിെലെനില്‍ തട്ടിയും പരസ്പരമുള്ള ഏറ്റുമുട്ടലിലും ഇവ മരണത്തിനു കീഴടങ്ങുന്നതും പതിവാണ്.

കൂട്ടംതെറ്റി കുട്ടിയാനകള്‍ വനാതിര്‍ത്തികളിലെ പറമ്പുകളില്‍ എത്തപ്പെടുന്നുണ്ട്. ഇവയെ കാട്ടിലേക്കു തിരിച്ചയയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിടികൂടി വനം വകുപ്പിന്റെ ആനക്കൊട്ടിലുകളില്‍ എത്തിക്കും. എന്നാല്‍, ഇവയില്‍ പലതും നാലോ അഞ്ചോ മാസത്തിനുള്ളില്‍ ചരിയുകയും ചെയ്യുന്നു. എഴുന്നള്ളിപ്പിനു പറ്റാതെ വരുമ്പോള്‍ ആനകള്‍ക്കു പരിചരണം നല്‍കാത്ത സാഹചര്യവുമുണ്ട്. പട്ടിണിക്കിട്ട് ഇങ്ങനെ ആനകളെ പീഡിപ്പിച്ച് പതിയെ മരണത്തിലേക്കു തള്ളുന്നതും പതിവാണ്. കഴിഞ്ഞവര്‍ഷം മരിച്ച ദാക്ഷായണി എന്ന ആനയാണ് സമീപകാലത്ത് കേരളത്തില്‍ പ്രായമെത്തി ചരിഞ്ഞ ഏകയാന.



from mangalam.com https://ift.tt/3dzvCHf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages