ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ 20 െസെനികര്‍ വീരമൃത്യു വരിച്ചിട്ടും ആളെണ്ണത്തില്‍ കൂടുതലുണ്ടായിരുന്ന െചെനീസ് െസെന്യത്തെ തിരിച്ചോടിച്ച് ഇന്ത്യ. മേഖലയില്‍ നമ്മുടെ അവസാന പട്രോളിങ് പോസ്റ്റായ പി.പി-14 നിലനിര്‍ത്താന്‍ കഴിഞ്ഞെന്നും ഉന്നത െസെനികോദ്യോഗസ്ഥര്‍ വ്യക്തമാക്കി.
1967-ല്‍ നാഥു ലയിലെ ഇന്ത്യ-െചെന സംഘര്‍ഷത്തിനുശേഷമുണ്ടായ ഏറ്റവും വലിയ ഏറ്റുമുട്ടലാണിത്. പി.പി-14 പോയിന്റിനു സമീപം മലമുകളിലായിരുന്നു ഏറ്റുമുട്ടല്‍. വെറുംെകെകൊണ്ടും പാറക്കല്ലുകള്‍ ഉപയോഗിച്ചുമുള്ള ഏറ്റുമുട്ടലില്‍ ഇരുഭാഗത്തുനിന്നുമുള്ള പലരും താഴെ ഗാല്‍വന്‍ നദിയില്‍ പതിച്ചു. മൂന്നുമണിക്കൂര്‍ നീണ്ട ഇന്ത്യന്‍ പ്രത്യാക്രമണത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ െചെനീസ് െസെനികര്‍ പിന്മാറിയതോടെയാണു സംഘര്‍ഷം അവസാനിച്ചത്. വീരമൃത്യു വരിച്ച പല ഇന്ത്യന്‍ െസെനികരുടെയും മൃതദേഹങ്ങള്‍ ഏറെ െവെകി നദിയില്‍നിന്നാണു കണ്ടെടുത്തത്. െചെനീസ് െസെനികരുടെ മൃതദേഹങ്ങളും കണ്ടെടുത്തു െകെമാറിയെന്നു െസെനികവൃത്തങ്ങള്‍ വ്യക്തമാക്കി.
എല്‍.എ.സിയില്‍ ശാന്തി നിലനിര്‍ത്താന്‍ 1993 മുതല്‍ ഇരു രാജ്യങ്ങളും നിരവധി ധാരണകളില്‍ ഒപ്പുവച്ചിരുന്നു. അതെല്ലാം ലംഘിക്കുന്നതായി ഇപ്പോഴത്തെ സംഭവം. തോക്കുകള്‍ ഉപയോഗിച്ചില്ലെന്ന വിശദീകരണം, ഏറ്റുമുട്ടല്‍ എത്രത്തോളം ഭയാനകമായിരുന്നെന്നു വെളിവാക്കുന്നു. കമ്പിമുള്ളില്‍ കെട്ടിത്തൂക്കിയ പാറക്കല്ലുകളും കൂര്‍ത്ത ആണി തറച്ച പലകക്കഷണങ്ങളുമായി െചെന ആസൂത്രിത ആക്രമണമാണു നടത്തിയത്. മൂന്നു മണിക്കൂറോളം നീണ്ട സംഘട്ടനത്തില്‍ കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ െസെനികര്‍ക്കു കഴിയുകയും ചെയ്തു.
ഗല്‍വാന്‍ താഴ്‌വരയില്‍ െചെന സ്ഥാപിച്ചിരുന്ന ടെന്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇന്ത്യ - െചെന സംഘര്‍ഷത്തില്‍ കലാശിച്ചതെന്നു റിപ്പോര്‍ട്ട്. ഗല്‍വാന്‍ നദീതാഴ്‌വരയില്‍ സ്ഥാപിച്ചിരുന്ന ടെന്റ് മാറ്റാമെന്ന് ലഫ്റ്റന്റ് ജനറല്‍ തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ െചെന ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതുമാറ്റാതെ െചെന മുന്നോട്ടുകയറുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ ചെറിയ സംഘം െസെനികര്‍ െചെനീസ് പട്ടാളക്കാരെ ഒഴിപ്പിക്കാനെത്തി. ഇരുപക്ഷത്തും ലാത്തിയും ഇരുമ്പുദണ്ഡുകളും ആണികള്‍ തറച്ച പലകയും ഉണ്ടായിരുന്നു. െചെനക്കാര്‍ കേണല്‍ സന്തോഷ് ബാബുവിനെ ലക്ഷ്യമിട്ടതോടെ സ്ഥിതി മാറുകയായിരുന്നു.
സംഘര്‍ഷത്തിനിടെ െസെനികര്‍ ഗാല്‍വാന്‍ നദിയിലേക്ക് പതിച്ചു. ആറു മണിക്കൂറോളമാണു സംഘര്‍ഷം നീണ്ടത്. സീറോ ഡിഗ്രി സെല്‍ഷ്യസില്‍ താഴെയുള്ള താപനില കൂടിയായപ്പോള്‍ ഇരു ഭാഗത്തും മരണസംഖ്യ കൂടുകയായിരുന്നു. ഗല്‍വാനിലെ ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഏതാനും ഇന്ത്യന്‍ െസെനികരെ കസ്റ്റഡിയിലെടുത്തെന്നു െചെനയുടെ അവകാശവാദം. െചെനീസ് സാമൂഹിക മാധ്യമങ്ങളിലാണു ഇതു സംബന്ധിച്ച അവകാശവാദം വന്നത്. ഇന്ത്യന്‍ െസെനികരെന്ന പേരില്‍ ഏതാനും പേരെ കെട്ടിയിട്ടിരിക്കുന്ന ചിത്രങ്ങളുമായാണു െചെനീസ് സാമൂഹിക മാധ്യമങ്ങളുടെ അവകാശവാദം. എന്നാല്‍, െചെനയുടെ ഔദ്യോഗിക മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ നിശബ്ദത പുലര്‍ത്തുകയാണ്. െചെനീസ് മേഖലയില്‍നിന്നു ഏതാനും ഇന്ത്യന്‍ ഭടന്മാരുടെ മൃതദേഹം െകെമാറിയതായും അവര്‍ അവകാശപ്പെടുന്നുണ്ട്.
ഗാല്‍വാന്‍ പ്രവിശ്യയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ സംഭവങ്ങള്‍ ഇങ്ങനെ.
ഠ കഴിഞ്ഞ ആറിനു ലഫ്റ്റനന്റ് ജനറല്‍ തലത്തിലുള്ള ചര്‍ച്ചകളേത്തുടര്‍ന്ന് പാങ്കോങ് സോ ഒഴികെയുള്ള മേഖലയില്‍നിന്ന് ഇരുസേനകളും പിന്മാറി.
ഠ ബുധനാഴ്ച രാത്രി െചെനീസ് െസെന്യം വീണ്ടും ഇന്ത്യന്‍ മേഖലയില്‍ കടന്നുകയറി കൂടാരമടിച്ചു.
ഠ വ്യാഴാഴ്ച പട്രോളിങ്ങിനു പോയ ഇന്ത്യന്‍ െസെനികര്‍ െചെനീസ് കൂടാരം പൊളിച്ചുമാറ്റി. തുടര്‍ന്ന് ഇരുെസെന്യങ്ങളും തമ്മില്‍ വാക്‌പ്പോരും ഉന്തും തള്ളും.
ഠ കൂടുതല്‍ പ്രകോപനമുണ്ടാക്കാതെ െചെനീസ് െസെനികര്‍ പിന്‍വാങ്ങിയതോടെ ഇന്ത്യയുടെ പട്രോളിങ് സംഘം ബേസ് ക്യാമ്പിലേക്ക്.
ഠ ഞായറാഴ്ച രാത്രി പി.പി-14 പോയിന്റിനു സമീപം ഇരുനൂറിലേറെ െചെനീസ് െസെനികര്‍ ഇന്ത്യന്‍ പോസ്റ്റ് തകര്‍ത്ത് തമ്പടിച്ചു.
ഠ തിങ്കളാഴ്ച ഇന്ത്യന്‍ പട്രോളിങ് സംഘം െകെയേറ്റം കണ്ടെത്തുകയും ഇരുവിഭാഗവും തമ്മില്‍ കല്ലേറുണ്ടാകുകയും ചെയ്തു.
ഠ ആളെണ്ണം കുറവായതിനാല്‍ മേജറിന്റെ നേതൃത്വത്തിലുള്ള 17 അംഗ ഇന്ത്യന്‍ സംഘം ബേസ് ക്യാമ്പിലേക്കു മടങ്ങി റിപ്പോര്‍ട്ട് ചെയ്തു.
ഠ െവെകിട്ട് നാലോടെ കമാന്‍ഡിങ് ഓഫീസറും 16 ബിഹാര്‍ റെജിമെന്റിന്റെ കേണലുമായ സന്തോഷ് ബാബുവിന്റെ നേതൃത്വത്തില്‍ നിരായുധ പട്രോളിങ് സംഘം ചര്‍ച്ചയ്ക്കു പുറപ്പെട്ടു.
ഠ െചെനീസ് െസെന്യം ഫിംഗര്‍ എട്ടില്‍, ഗാല്‍വന്‍ നദിയിലേക്ക് തള്ളിനില്‍ക്കുന്ന ഉയര്‍ന്ന മലനിരയുടെ മുകളില്‍.
ഠ സമാധാനപരമായി ചര്‍ച്ചചെയ്ത് തര്‍ക്കം പരിഹരിക്കാനുള്ള ഇന്ത്യന്‍ ശ്രമം െചെനീസ് െസെന്യം തള്ളി.
ഠ െചെനീസ് െസെന്യം പിന്മാറാന്‍ വിസമ്മതിച്ച്, മനഃപൂര്‍വം സ്ഥിതി വഷളാക്കിയതോടെ വാക്‌പോര്.
ഠ വാക്‌പോര് മൂര്‍ഛിച്ചതോടെ ഇന്ത്യന്‍ സംഘത്തെ പാറക്കല്ലുകളും മുള്ളുകമ്പികള്‍ പൊതിഞ്ഞ പാറകളും ആണി തറച്ച തടിക്കഷണങ്ങളുമായി െചെനക്കാര്‍ ആക്രമിച്ചു.
ഠ ആക്രമണത്തില്‍ കേണല്‍ സന്തോഷ് ബാബുവിനും ഹവില്‍ദാര്‍ പളനിക്കും ഗുരുതരപരുക്കേറ്റതോടെ ഇവരുമൊത്ത് മറ്റു സേനാംഗങ്ങള്‍ പിന്‍വാങ്ങി.
ഠ പരുക്കേറ്റ ചില ഇന്ത്യന്‍ െസെനികരെ െചെനീസ് െസെന്യം ബന്ദികളാക്കി.
ഠ ഒരുമണിക്കൂറിനകം മേജറുടെ നേതൃത്വത്തില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ െസെന്യം പ്രത്യാക്രമണം നടത്തി. അമ്പതിലേറെ െചെനീസ് െസെനികര്‍ക്കു ഗുരുതരപരുക്ക്.
from mangalam.com https://ift.tt/2Naj0e6
via IFTTT
No comments:
Post a Comment