വിദേശത്തുനിന്ന് വരുന്നവരിൽ 1.5 ശതമാനം കോവിഡ് രോഗികൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 17, 2020

വിദേശത്തുനിന്ന് വരുന്നവരിൽ 1.5 ശതമാനം കോവിഡ് രോഗികൾ

തിരുവനന്തപുരം: വിദേശത്തുനിന്ന് എത്തുന്നവരിൽ 1.5 ശതമാനം കോവിഡ് രോഗബാധിതരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 16 വരെ 1366 പോസിറ്റീവ് കേസുകളാണുള്ളത്. ഇതിൽ 1246 പേരും പുറമേനിന്ന് എത്തിയതാണ്. വിദേശത്തുനിന്നു വന്ന 713 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്നുവന്ന 533 പേർക്കും രോഗബാധയുണ്ടായി. മൊത്തം കേസുകളുടെ 52.19 ശതമാനം വിദേശത്തുനിന്നു വന്നവരാണ്. യാത്രക്കാരുടെ എണ്ണം രണ്ടുലക്ഷത്തിലധികമായി വർധിക്കുമ്പോൾ കോവിഡ് രോഗികളുടെ എണ്ണം ഇനിയുമുയരും. രണ്ടുശതമാനംപേർ കോവിഡ് പോസിറ്റീവായാൽ വിദേശത്തുനിന്നു വരുന്നവരിൽ നാലായിരത്തോളമാളുകൾ കോവിഡ് പോസിറ്റീവാകും. ഇവരിൽനിന്നു സമ്പർക്കംമൂലം കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കും. സംസ്ഥാനത്തേക്ക് ഇതുവരെ 303 വിമാനങ്ങളാണ് എത്തിയത്. ഇതിൽ വന്ദേഭാരത് മിഷനിൽ 179-ഉം ശേഷിക്കുന്നവ ചാർട്ടേഡ് വിമാനങ്ങളുമാണ്. ജൂൺ 24 വരെ 149 ഫ്ളൈറ്റുകൾ ചാർട്ട് ചെയ്തിട്ടുണ്ട്. ഒപ്പം വന്ദേഭാരത് മിഷന്റെ 171-ഉം സ്പൈസ് ജെറ്റിന്റെ നൂറുമായാൽ 420 ഫ്ളൈറ്റുകൾ വരും -മുഖ്യമന്ത്രി പറഞ്ഞു. content highlights:Pravasi Covid positive cases 1.5 percentage


from mathrubhumi.latestnews.rssfeed https://ift.tt/3hDYXmt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages