തമിഴ്നാട് സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതവും സ്ത്രീകളുടെ താലിയും കൊണ്ട് ചൂതാടുന്നുവെന്ന് കമല്‍ഹാസന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 10, 2020

തമിഴ്നാട് സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതവും സ്ത്രീകളുടെ താലിയും കൊണ്ട് ചൂതാടുന്നുവെന്ന് കമല്‍ഹാസന്‍

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതുവരെ മദ്യശാലകള്‍ അടച്ചിടണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സുപ്രീകോടതിയെ സമീപിച്ചതിനെതിരെ കമലഹാസന്‍ സുപ്രീകോടതിയില്‍.

'തമിഴ്നാട് സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതവും സ്ത്രീകളുടെ താലിയും കൊണ്ട് ചൂതാടുകയാണെന്ന് കമല്‍ഹാസന്‍.തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്‍ ഹര്‍ജിക്കെതിരെയാണ് കമലഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം പാര്‍ട്ടി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ഇതിനിടെ 'മദ്യവില്പന ശാലകള്‍ തുറക്കാനാണെങ്കില്‍, വീണ്ടും അധികാരത്തില്‍ വരുമെന്നുള്ള സ്വപ്നം മറന്നേക്കൂ' എന്ന് രജനികാന്തും ട്വീറ്റു ചെയ്തിട്ടുണ്ട്.

രാജ്യത്തെ മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രകാരം മദ്യവില്പന പുനരാരംഭിച്ച സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു തമിഴ്നാട്. ഇതോടെ
അനിയന്ത്രിതമായ ജനത്തിരക്കാണ് ഷോപ്പിന് മുന്നിലുണ്ടായത്. തുടര്‍ന്ന് എല്ലാ മദ്യവില്പനശാലകളും പൂട്ടാന്‍ മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. മദ്യ വിതരണം ഓണ്‍ലൈന്‍ വഴിയാക്കാനും കോടതി ഉത്തരവിട്ടു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.



from mangalam.com https://ift.tt/2SVTWLn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages