വിശപ്പ് സഹിക്കാതായപ്പോള്‍​ കഴിച്ചത് വേസ്റ്റ് ബാസ്‌കറ്റില്‍ നിന്ന് ;മാലിയില്‍ നരകയാതന അനുഭവിച്ച ഡോ.രാജകുമാരന്‍ ആശ്വാസ തീരമണഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 10, 2020

വിശപ്പ് സഹിക്കാതായപ്പോള്‍​ കഴിച്ചത് വേസ്റ്റ് ബാസ്‌കറ്റില്‍ നിന്ന് ;മാലിയില്‍ നരകയാതന അനുഭവിച്ച ഡോ.രാജകുമാരന്‍ ആശ്വാസ തീരമണഞ്ഞു

ദിവസങ്ങളോളം ഭക്ഷണം പോലുമില്ലാതെ മാലിയില്‍ നരകയാതന അനുഭവിച്ച ഡോക്ടര്‍ രാജകുമാരന്‍ ഇപ്പോള്‍ സന്തോഷവാനാണ്. ഞായറാഴ്ചയാണ് മാലദ്വീപില്‍ നിന്ന് 'ജലാശ്വ' കപ്പലില്‍ എറണാകുളം സ്വദേശി രാജകുമാരന്‍ മാമ്പുഴ ആശ്വാസതീരമണഞ്ഞിരിക്കുന്നു.

കഴിഞ്ഞ രണ്ടു പ്രളയകാലത്തും ദുരിതമേഖലകളില്‍ ആതുരസേവനത്തിനുണ്ടായിരുന്ന മലയാളി ഡോക്ടര്‍ കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ആഹാരംപോലുമില്ലാതെ മാലദ്വീപില്‍ നരകയാതന അനുഭവിച്ച വാര്‍ത്ത പുറത്തു വന്നിരുന്നു.

ഒരുവര്‍ഷമായി മാലദ്വീപിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കരാര്‍ വ്യവസ്ഥയില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു രാജകുമാരന്‍.കഴിഞ്ഞ ജനുവരി മൂന്നിന് കരാര്‍ അവസാനിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം നാട്ടിലെത്തിയിരുന്നു. കരാര്‍ പുതുക്കിനല്‍കാമെന്ന വാഗ്ദാനത്തെ തുടര്‍ന്നാണ് തിരിച്ചുപോയത്. എന്നാല്‍, കരാര്‍ പുതുക്കല്‍ വൈകി. അതോടെ താമസിച്ചിരുന്ന സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സും നഷ്ടമായി. താമസം ലോഡ്ജിലാക്കി. ഇതിനിടെ കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ലോക്ക്ഡൗണും വന്നു.

കൈയിലുണ്ടായിരുന്ന പണം തീര്‍ന്നു. നാട്ടില്‍നിന്ന് വാങ്ങാനും മാര്‍ഗമില്ല. ഏതു നിമിഷവും ലോഡ്ജില്‍നിന്ന് ഇറക്കിവിടാവുന്ന അവസ്ഥയായി. ഭക്ഷണം കിട്ടുന്ന ഏതാനും കടകളുണ്ട്. പക്ഷേ, വലിയ വിലയുള്ള ഭക്ഷണമാണ് അവിടെ കിട്ടുക. അതിനൊന്നും കൈയില്‍ ശേഷിക്കുന്ന പണം തികഞ്ഞിരുന്നില്ല.

വിശപ്പ് സഹിക്കാതായപ്പോള്‍​ വേസ്റ്റ് ബാസ്‌കറ്റില്‍ നിന്ന് അവശിഷ്ടങ്ങള്‍ എടുത്തു കഴിക്കേണ്ട അവസ്ഥവരെ എത്തിയെന്നും സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ ഡോ. രാജകുമാരന്‍ പറഞ്ഞിരുന്നു. മാലിയില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ പലരുടെയും അവസ്ഥ സമാനമാണെന്നും ഭക്ഷണം മോഷ്ടിച്ചാണ് പലരും വിശപ്പടക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ജലാശ്വ' കപ്പലില്‍ തീരമണഞ്ഞ അദ്ദേഹം ആറ്റിങ്ങലിലുള്ള വീട്ടിലേക്കാണ് കെഎസ്ആര്‍ടിസി ബസില്‍ യാത്രയായത്.



from mangalam.com https://ift.tt/35OAC7P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages