ന്യൂഡൽഹി: 1990-ലെ കുവൈത്ത് ഒഴിപ്പിക്കലിന് ശേഷമുള്ള ഏറ്റവും വലിയ പ്രവാസി ദൗത്യമാണ് കൊറോണവൈറസിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ നടത്താൻ പോകുന്നത്. ആദ്യ ആഴ്ച വിദേശരാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തുന്നത് 14,800 പ്രവാസികളാണ്. 64 വിമാനങ്ങളിൽ 12 രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളിലേക്കാണ് ഇവരെ കൊണ്ടുവരുന്നത്. വന്ദേഭാരത് മിഷൻ എന്നാണ് കേന്ദ്ര സർക്കാർ ഈ ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. 1990-ൽ കുവൈത്ത് ആക്രമണത്തെ തുടർന്ന് 1.7 ലക്ഷം പേരെയാണ് ഇന്ത്യ വിമാനമാർഗം ഒഴിപ്പിച്ചത്. കപ്പൽമാർഗവും പ്രവാസികളെ തിരിച്ചെത്തിക്കുന്നുണ്ട്. നാവികസേന ദൗത്യം ഇതിനോടം തുടങ്ങി കഴിഞ്ഞു. മാലദ്വീപിലേക്കും ദുബായിലേക്കും നാവികസേനയുടെ കപ്പലുകൾ ഇതിനോടകം പുറപ്പെട്ടുകഴിഞ്ഞു. സമുദ്രസേതു എന്ന കപ്പൽ മാർഗം പ്രവാസികളെ ഒഴിപ്പിക്കുന്ന ദൗത്യത്തിന് നാവികസേന ഇട്ടിരിക്കുന്ന പേര്. വിമാനത്തിൽ ആദ്യ ആഴ്ചയിലെത്തുന്നവരിധകവും കേരളത്തിലേക്കാണ് -3150 പേർ. പ്രവാസികളുടെ മടക്കത്തിനായി കേന്ദ്രസർക്കാർ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. വ്യാഴാഴ്ച മുതലാണ് പ്രവാസികൾ എത്തിത്തുടങ്ങുക.വ്യാഴാഴ്ചമുതൽ 13 വരെയുള്ള ആദ്യ ആഴ്ച ഏഴു രാജ്യങ്ങളിൽനിന്നുള്ള 15 വിമാനസർവീസുകൾ കേരളത്തിലേക്കാണ്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്കാണിവ. വ്യാഴാഴ്ച 10 വിമാനങ്ങളിലായി 2300 പ്രവാസികളെത്തും. യു.എ.ഇ. (രണ്ടുവിമാനങ്ങൾ), ഖത്തർ, സൗദി അറേബ്യ (ഓരോ വിമാനങ്ങൾ) എന്നിവിടങ്ങളിൽനിന്ന് 800 മലയാളികളെത്തും. അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ദോഹ-കൊച്ചി റൂട്ടുകളിലാണു സർവീസ്. ഓരോ വിമാനത്തിലും 200 വീതം യാത്രക്കാരാണുണ്ടാവുക വിദേശത്തുനിന്ന് ഇന്ത്യയിലേക്കു മടങ്ങുന്ന പ്രവാസികൾ നാട്ടിലെത്തിയാൽ 14 ദിവസം ആശുപത്രികളിലോ ആരോഗ്യപരിപാലന സ്ഥാപനങ്ങളിലോ സമ്പർക്കവിലക്കിൽ കഴിയാമെന്ന് യാത്രയ്ക്കുമുമ്പ് രേഖാമൂലം ഉറപ്പുനൽകണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം. യാത്ര പുറപ്പെടുംമുമ്പും ഇവർ പരിശോധനയ്ക്കുവിധേയരാകണം. മടക്കയാത്രകളുടെ മേൽനോട്ടത്തിനായി സംസ്ഥാനങ്ങളിൽ വിദേശകാര്യമന്ത്രാലയം നോഡൽ ഓഫീസർമാരെ നിയോഗിക്കും. കേരളത്തിന്റെ ചുമതല നിർവഹിക്കുന്നത് വിദേശകാര്യമന്ത്രാലയ അഡീഷണൽസെക്രട്ടറി ദൊരൈസ്വാമിയായിരിക്കും. Content Highlights:India gears up for Vande Bharat, Samudra Setu missions
from mathrubhumi.latestnews.rssfeed https://ift.tt/3dlGc48
via
IFTTT
No comments:
Post a Comment