വിശാഖപട്ടണം : വ്യാഴാഴ്ച വിശാഖപട്ടണത്ത് രാസശാലയിലെ വാതകം ചോര്‍ന്നുണ്ടായ ദുരന്തത്തില്‍ അപകട സൈറണ്‍ പോലും മുഴങ്ങാതിരുന്നിടത്ത് നൂറോളം ജീവനുകള്‍ രക്ഷിച്ചത് മൊബൈല്‍ ഗെയിം 'പബ്ജി'. ഗ്രാമവാസിയായ പാതല സുരേഷ് എന്നയാളാണ്.
എല്ലാ ദിവസവും പാതിരാത്രി വരെ പബ്ജി കളിക്കുന്ന സുഹൃത്ത് കിരണ്‍ രണ്ടരയോടെ വിളിച്ച് രാസവസ്തുവിന്റെ കടുത്ത മണം വരുന്നതായി പറഞ്ഞു. അവന്റെ വീട്ടിലേക്ക് പ്ലാന്റില്‍നിന്ന് 200 മീറ്റര്‍ മാത്രമേ അകലമുള്ളൂ. ഉടന്‍ ഞാനും കിരണും മറ്റു കൂട്ടുകാരെ ഫോണില്‍ വിളിച്ചു. പ്ലാന്റിലെ സുരക്ഷാജീവനക്കാരനെ വിളിച്ചപ്പോള്‍ 'വാതകം ചോര്‍ന്നു, ഓടി രക്ഷപ്പെട്ടോളൂ' എന്നായിരുന്നു മറുപടി.
പോലീസും നാവികസേനയും എത്തും മുന്‍പായിരുന്നു 'പബ്ജി'രക്ഷകനായെത്തിയത്. ഇതിനിടെ, ഒരു തെരുവുനായ ചോര ഛര്‍ദിക്കുന്നതു കണ്ടു. വളരെ വേഗത്തില്‍ ഞങ്ങള്‍ വീടുകള്‍ കയറിയിറങ്ങി എല്ലാവരെയും വിളിച്ചുണര്‍ത്തി. തുടര്‍ന്ന് എല്ലാവരും കൂടി 4 കിലോമീറ്ററോളം ഓടി ഉയര്‍ന്ന പ്രദേശത്തു കയറി നിന്നു. അല്‍പനേരം ശുദ്ധ വായു ശ്വസിച്ചതോടെ ആശ്വാസമായി. ആയിരത്തിലേറെ ആളുകളെ സുരക്ഷിതമായി മാറ്റാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു.
from mangalam.com https://ift.tt/35K3iyN
via IFTTT
No comments:
Post a Comment