കൊല്ലം: കൊട്ടിയം മുഖത്തല നടുവിലക്കര ശ്രീവിഹാറില്‍ ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരി സുചിത്രാപിള്ള(42)യെ കൊലപ്പെടുത്തിയത് മൂന്‍കൂട്ടി ആസൂത്രണം ചെയ്ത ശേഷമെന്നു പ്രതിയുടെ വെളിപ്പെടുത്തല്‍. കേസില്‍ അറസ്റ്റിലായ കോഴിക്കോട് സ്വദേശി പ്രശാന്തി(37)ന്റെ പാലക്കാട്ടെ വാടക വീട്ടില്‍വച്ചാണു സുചിത്ര കൊല്ലപ്പെട്ടത്. സുചിത്രാപിള്ളയുടെ അകന്ന ബന്ധുവിന്റെ ഭര്‍ത്താവാണ് സംഗീതാധ്യാപകനുമായ പ്രശാന്ത്.
രണ്ടര ലക്ഷത്തോളം രൂപ സുചിത്രയില്‍ നിന്നു കടം വാങ്ങിയതു തിരികെ ചോദിച്ചതും കൂടെ താമസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതും തന്റെ കുഞ്ഞിന്റെ അമ്മയാകണമെന്ന് പറഞ്ഞതുമാണു കൊലയ്ക്കു കാരണമെന്നു പ്രതി അന്വേഷണ സംഘത്തോടു പറഞ്ഞു.
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതിയെ കേസ് അന്വേഷിക്കുന്ന കൊല്ലം സിറ്റി ക്രൈം ബ്രാഞ്ച് സംഘം കൂടുതല്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോഴാണു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. കാമുകിയെ ഒഴിവാക്കാനായി പ്രശാന്ത് ആദ്യം പാലക്കാട്ടെ വാടക വീട്ടില്‍നിന്നു ഭാര്യയെ കൊല്ലത്തെ വീട്ടിലേക്കും സ്വന്തം പിതാവിനേയും മാതാവിനേയും സ്വദേശമായ കോഴിക്കോട്ടേക്കും പറഞ്ഞുവിട്ടു. പിന്നീടു കൊല്ലത്തെത്തി സുചിത്രയെയും കൂട്ടി പാലക്കാട്ടേക്കു പോയി. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് കൂട്ടിക്കൊണ്ടു പോയത്. കുട്ടി പിറന്നാല്‍ ഭാവിയില്‍ പ്രശ്‌നമാകുമെന്നു കരുതിയാണ് സുചിത്രയെ കൊലപ്പെടുത്തിയത്.
മൃതദേഹം കത്തിച്ചു കളയാന്‍ തീരുമാനിച്ചെങ്കിലും നടക്കാതെ വന്നപ്പോള്‍ വാടക വീടിനു സമീപം കുഴിച്ചു മൂടി. കൊല്ലം െബെപാസില്‍ നിന്ന് മാര്‍ച്ച് 17-ന് െവെകിട്ട് അഞ്ചോടെയാണ് പ്രശാന്ത് സുചിത്രയെയും കാറില്‍ കയറ്റി പാലക്കാട്ടേക്ക് പോയത്. കൊല്ലം പള്ളിമുക്കിലെ ജോലിസ്ഥലത്തു നിന്ന് ഓട്ടോറിക്ഷയിലാണ് സുചിത്ര ഇവിടെ എത്തിയത്. കാറുമായി കാത്തുനിന്ന സ്ഥലവും സുചിത്ര ഓട്ടോയില്‍ നിന്ന് ഇറങ്ങിയ സ്ഥലവും നടന്ന് കാറിനടുത്ത് എത്തിയതുമെല്ലാം പ്രതി തെളിവെടുപ്പിനിടെ പോലീസിനോട് വിവരിച്ചു.
ഏപ്രില്‍ 29 നാണു സുചിത്ര പിള്ളയുടെ മൃതദേഹം പാലക്കാട് മണലി ശ്രീറാം നഗറിലെ വീടിനു സമീപത്തെ ചതുപ്പില്‍ നിന്ന് കണ്ടെടുത്തത്. മാര്‍ച്ച് 17-നാണ് സുചിത്ര പതിവുപോലെ വീട്ടില്‍ നിന്നു ജോലിക്കായി സ്ഥാപനത്തിലേക്ക് പോയത്. അന്നേ ദിവസം െവെകിട്ട് നാലിന് തനിക്ക് ആലപ്പുഴയില്‍ പോകണമെന്നും ഭര്‍ത്താവിന്റെ പിതാവിന് സുഖമില്ലെന്നും സ്ഥാപന ഉടമയെ മെയിലില്‍ അറിയിച്ചു. എറണാകുളത്ത്€ാസ് എടുക്കാന്‍ പോകുന്നെന്നാണു വീട്ടുകാരോട് പറഞ്ഞിരുന്നത്. സുചിത്രയെ കാണാതായതോടെ ബന്ധുക്കള്‍ കൊട്ടിയം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. മാര്‍ച്ച് 22ന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസിന് കൊലപാതകത്തിലേക്ക് നയിച്ച നിര്‍ണായക തെളിവുകള്‍ ലഭിച്ചു.
from mangalam.com https://ift.tt/2Levu3q
via IFTTT
No comments:
Post a Comment