വാഷിങ്ടണ്‍: ലോകത്ത് കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താനാവുന്നില്ല എന്നിരിക്കെ അമേരിക്കയില്‍ സ്ഥിതി കൂടുതല്‍ വഷളാകുന്നു. നിലവില്‍ 1,622,447 പേരിലാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. 97,087 പേരാണ് ഇതുവരെ അമേരിക്കയില്‍ മരിച്ചത്. രോഗബാധ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്ത രാജ്യം അമേരിക്കയാണ്.
ലോകത്താകമാനം 53 ലക്ഷത്തിന് മുകളില്‍ ആളുകള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചുകഴിഞ്ഞു. 342,078 ആളുകളാണ് ഇതുവരെ ബാധയെ തുടര്‍ന്ന് മരിച്ചത്. ഒരുലക്ഷത്തോളം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയതത്. നിലവില്‍ 5,309,698 പേര്‍ക്കാണ് ലോകമെമ്പാടും വൈറസ് സ്ഥിരീകരിച്ചത്. രോഗബാധിതര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം ബ്രസീലിനാണ്. 347,398 പേര്‍ക്കാണ് ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്.
ബ്രസീലിലെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. 22,013 പേരാണ് ഇതുവരെ ബ്രസീലില്‍ മരിച്ചത്. ഒരുദിവസം 10,000 കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യം വരെ ബ്രസീലില്‍ ഉണ്ടായിട്ടുണ്ട്. രോഗത്തിന്റെ അുത്ത പ്രഭവ കേന്ദ്രമായി മാറിയിരിക്കുകയാണ് ബ്രസീല്‍.
ഇന്ത്യയില്‍ ഇതുവരെ 131,423 ആളുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 54,385 ആളുകള്‍ രോഗമുക്തി നേടിയപ്പോള്‍ 3,868 ആളുകള്‍ മരണപ്പെട്ടു.
from mangalam.com https://ift.tt/2A9lmqj
via IFTTT
No comments:
Post a Comment