കോഴിക്കോട്: പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിക്ക് അശ്ലീല വീഡിയോ കാണിച്ചു കൊടുത്തതിന് അറസ്റ്റിലായ അധ്യാപികയെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ താമരശ്ശേരി വെഴുപ്പൂര്‍ അമ്പലക്കുന്ന് ലീലാമണി എന്ന 35കാരിയായ അധ്യാപികെയായിരുന്നു താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. വീടിന് അരികിലുള്ള കളിസ്ഥലത്ത് എത്തി വിദ്യാര്‍ത്ഥിനിയെ മാറ്റി നിര്‍ത്തി ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു കൊടുക്കുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
കോഴിക്കോട് പോക്‌സോ കോടതിയില്‍ ലീലാമണിയെ ഹാജരാക്കുകയും 14 ദിവസത്തേക്ക് കോടതി ഇവരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തത്. സ്വകാര്യ സ്‌കൂളില്‍ താല്‍ക്കാലിക അദ്ധ്യാപികയായ ലീലാമണി പന്ത്രണ്ടുകാരിയുടെ മാതാവിനോട് അശ്ലീല രീതിയില്‍ പെരുമാറിയിരുന്നതായും പരാതിയുണ്ട്.
from mangalam.com https://ift.tt/2zskE7D
via IFTTT
No comments:
Post a Comment