സൂരജിന്റെ കുഞ്ഞിനെ ഒളിപ്പിച്ചത് അടൂരുള്ള ബന്ധുവീട്ടില്‍; ഹാജരാക്കണമെന്ന് പോലീസ് നിര്‍ദേശിച്ചതോടെ തിരിച്ചെത്തിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 25, 2020

സൂരജിന്റെ കുഞ്ഞിനെ ഒളിപ്പിച്ചത് അടൂരുള്ള ബന്ധുവീട്ടില്‍; ഹാജരാക്കണമെന്ന് പോലീസ് നിര്‍ദേശിച്ചതോടെ തിരിച്ചെത്തിച്ചു

അഞ്ചല്‍: ഭര്‍ത്താവ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ അഞ്ചല്‍ സ്വദേശി ഉത്രയുടെ കുഞ്ഞിനെ വീട്ടുകാര്‍ക്ക് ഇതുവരെ വിട്ടുകൊടുത്തില്ല. കുഞ്ഞിനേയും കൊണ്ട് ഉത്രയുടെ ഭര്‍ത്താവ് സുരജിന്റെ അമ്മ മാറിനിന്നതായി സൂചനയുണ്ടായിരുന്നു. കുട്ടിയേയും കൊണ്ട് മുത്തശ്ശി എറണാകുളത്തേക്ക് കൊണ്ടുപോയി എന്നായിരുന്നു സൂരജിന്റെ ബന്ധുക്കള്‍ പറഞ്ഞിരുന്നത്. കുട്ടിയെ രാവിലെ 10 മണിക്ക് സ്‌റ്റേഷനില്‍ ഹാജരാക്കാന്‍ അഞ്ചല്‍ പോലീസ് സൂരജിന്റെ കുടുംബത്തിന് നിര്‍ദേശം നല്‍കി.

ഇതോടെ കുഞ്ഞിനെയും കൊണ്ട് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയതായി സൂചനയുണ്ട്. കുട്ടി സൂരജിന്റെ അടൂരിലുള്ള ബന്ധുവിന്റെ വീട്ടിലുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചു. ഇന്നലെ സൂരജിന്റെ വീട്ടിലും ബന്ധുവീടുളിലും പോലീസ് തെരച്ചില്‍ നടത്തിയിരുന്നു. കുഞ്ഞിനെ ഏറ്റുവാങ്ങാന്‍ ഉത്രയുടെ അച്ഛനും കുടുംബാംഗങ്ങളും ബന്ധുവീട്ടിലേക്ക് തിരിച്ചു. സൂരജിന്റെ വീട്ടില്‍ നിന്നും മുന്നൂറു മീറ്റര്‍ അകലെയുള്ള ബന്ധുവീട്ടിലായിരുന്നു കുട്ടി. പോലീസ് കര്‍ശന നിലപാട് സ്വീകരിച്ചതോടെ സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ പോലീസിനൊപ്പം ചെന്ന് കുട്ടിയെ തിരിച്ചുകൊണ്ടുവന്നു.

കുട്ടിയെ ഉത്രയുടെ കുടുംബത്തിന് വിട്ടുകൊടുക്കാന്‍ ഇന്നലെയാണ് ശിശുക്ഷേമസമിതി നിര്‍ദേശം നല്‍കിയത്. ഇതോടെ ഇന്നലെ വൈകിട്ടാണ് അഞ്ചല്‍, അടൂര്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള പോലീസുകാര്‍ ഉത്തരവുമായി സൂരജിന്റെ വീട്ടിലെത്തിയപ്പോളാണ് കുഞ്ഞിനെയും മുത്തശ്ശിയേയും കാണ്‍മാനില്ലെന്ന് അറിഞ്ഞത്. ഉത്രയുടെ മരണത്തിനു തൊട്ടുപിന്നാലെ കുഞ്ഞിന്റെ സംരക്ഷണ അവകാശം സൂരജ് ശിശുക്ഷേമ സമിതിയില്‍ നിന്ന് വാങ്ങിയിരുന്നു.

എന്നാല്‍ കുഞ്ഞിനെ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ക്കൊപ്പം കഴിയാന്‍ അനുവദിക്കുന്നത് ശരിയല്ലെന്നും കുഞ്ഞിന്റെ ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് ഉത്രയുടെ കുടുംബം ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു.



from mangalam.com https://ift.tt/3egMuCH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages