തിരുവനന്തപുരം: വിരമിക്കാന്‍ അഞ്ചു ദിവസംമാത്രം ബാക്കി നില്‍ക്കെ മുതിര്‍ന്ന ഡി.ജി.പി: ജേക്കബ് തോമസിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം എഴുതിയതിന്റെ പേരില്‍ ജേക്കബ് തോമസ് സര്‍വീസ് ചട്ടം ലംഘിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
പോലീസ് ചട്ടം അനുസരിച്ച് പുസ്തക രചനയ്ക്കു മുമ്പു സര്‍ക്കാരിന്റെ അനുമതി തേടണം. എന്നാല്‍, മുന്‍കൂര്‍ അനുമതി തേടാതിരുന്ന ജേക്കബ് തോമസ്, ഔദ്യോഗിക രഹസ്യനിയമം അനുസരിച്ചു കാത്തുസൂക്ഷിക്കേണ്ട നിരവധി വിഷയങ്ങള്‍ പുസ്തകത്തിലൂടെ അനാവരണം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജേക്കബ് തോമസിനെ പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തി ക്രൈംബ്രാഞ്ച് പ്രത്യേക വിഭാഗം ഉടന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായി രംഗത്തു വന്ന ജേക്കബ് തോമസ് വളരെ പെട്ടെന്ന് സര്‍ക്കാരിന് അനഭിമതനായി മാറി. മന്ത്രി ഇ.പി.ജയരാജനെതിരേ ഉയര്‍ന്ന ബന്ധു നിയമന വിവാദക്കേസ് െഹെക്കോടതി തെളിവില്ലെന്നു കണ്ട് അവസാനിപ്പിച്ചതിനെത്തുടര്‍ന്നു കസേര തെറിച്ചു. ഒടുവില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് മേധാവിയായി.
from mangalam.com https://ift.tt/2ZIKyi6
via IFTTT
No comments:
Post a Comment