ആലപ്പുഴ: ലോക്ഡൗണാണെങ്കിലും സ്വാതിയുടെ മനസ്സിന്റെ ഗിയർ ഒട്ടും ഡൗണായിരുന്നില്ല. പുണെയിൽനിന്ന് ആലപ്പുഴയെത്താൻ മറ്റുവഴിയൊന്നും കാണാതായപ്പോൾ സുഹൃത്തിന്റെ യമഹ ആർ വൺ ഫൈവ് ബൈക്ക് കൈയിലെടുത്തു. യാത്രയ്ക്ക് പാസ് സംഘടിപ്പിച്ചു. പിന്നെയൊന്നും ആലോചിച്ചില്ല. ഒറ്റ പറപ്പിക്കൽ. 1300 കിലോമീറ്റർ. രണ്ടുദിവസം ഉറങ്ങാതെ വണ്ടിയോടിച്ചു. അവസാനം നാടണഞ്ഞു. സ്വാതിക്ക് ആശ്വാസം, ആഹ്ലാദം. വീട്ടുകാർക്ക് അദ്ഭുതം. മാവേലിക്കര സ്വദേശിനിയായ സ്വാതി ഗോപന് പഠനവും ജോലിയും പുണെയിലാണ്. ഡിപ്ലോമ ഇൻ ഫിറ്റ്നസ് കോഴ്സ് പഠിക്കുന്നതിനോടൊപ്പം ജിമ്മിൽ ട്രെയിനറായും ജോലിചെയ്യുന്നു. കൂടെ, കരാട്ടെ പഠിപ്പിക്കലുമുണ്ട്. ലോക്ഡൗണിൽപ്പെട്ടപ്പോൾ വീട്ടിലേക്ക് വരണമെന്ന് അതിയായി ആഗ്രഹിച്ചു. വലിയ തയ്യാറെടുപ്പൊന്നുമില്ലാതെയാണ് നീണ്ടയാത്രയ്ക്കായി കിക്കറടിച്ചത്. മേയ് ഏഴിന് രാത്രി ഒൻപതിന് പുണെയിൽനിന്ന് യാത്ര ആരംഭിച്ചു. കാറിലും മറ്റൊരു ബൈക്കിലുമായി വേറെയും യാത്രക്കാരെ കൂടെക്കിട്ടി. കീലോമീറ്ററുകൾ ഒറ്റയിരിപ്പിൽ ഓടിച്ചുകൂട്ടി. പെട്രോൾ പമ്പുകളിൽ മാത്രമായിരുന്നു കുറച്ചുസമയം വിശ്രമിച്ചത്. മാവേലിക്കര കണ്ടിയൂരിൽ ജിംനേഷ്യം നടത്തുന്ന അച്ഛൻ ഗോപകുമാറിന് ബുള്ളറ്റുണ്ട്. നാട്ടിൽ ബുള്ളറ്റിലാണ് സ്വാതിയുടെ കറക്കം. മാവേലിക്കരയിൽനിന്ന് എറണാകുളം വരെയൊക്കെ ബൈക്ക് റൈഡ് നടത്തിയിട്ടുണ്ടെന്നല്ലാതെ ദീർഘദൂരയാത്രകളൊന്നും നടത്തിയിട്ടില്ല. എന്നാലും വീടണയണമെന്ന ആഗ്രഹത്തിൽ രാത്രിയിലും ഉറങ്ങാതെ വണ്ടിയോടിച്ചു. ആഹാരമായി ബ്രെഡ് കരുതിയിരുന്നു. ചില സ്ഥലങ്ങളിൽ നിർത്തി ബ്രെഡും വെള്ളവും കുടിച്ചു. എട്ടിന് രാത്രി കേരള അതിർത്തി കടന്നു. ഒൻപതിന് കുറച്ച് വിശ്രമിച്ചും പതുക്കെയുമാണ് വാഹനമോടിച്ചത്. ഒൻപതിന് രാത്രിയോടെ വീട്ടിലെത്തി. നീണ്ട യാത്രയുടെ ചെറിയ ക്ഷീണം മാത്രം. ഇപ്പോൾ ആലപ്പുഴയിൽ നഗരസഭയുടെ ക്വാറ െന്റെൻ കേന്ദ്രത്തിലുണ്ട് സ്വാതി. Content Highlights: Swathi rides her bike alone from Pune to Alappuzha
from mathrubhumi.latestnews.rssfeed https://ift.tt/2ztvwBO
via
IFTTT
No comments:
Post a Comment