പാട്ടുംപാടി ഭരണചക്രം തിരിക്കാന്‍ സര്‍ക്കാരിന്റെ 'ബിശ്വസ്ത' മേത്ത ; ഐ.പി.എസില്‍നിന്ന് ഐ.എ.എസിലേക്കെത്തിയ പ്രതിഭ ; സര്‍ക്കാരിന്റെ അപ്രീതിയില്‍ തട്ടി വേണു ആസൂത്രണത്തിലൊതുങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 27, 2020

പാട്ടുംപാടി ഭരണചക്രം തിരിക്കാന്‍ സര്‍ക്കാരിന്റെ 'ബിശ്വസ്ത' മേത്ത ; ഐ.പി.എസില്‍നിന്ന് ഐ.എ.എസിലേക്കെത്തിയ പ്രതിഭ ; സര്‍ക്കാരിന്റെ അപ്രീതിയില്‍ തട്ടി വേണു ആസൂത്രണത്തിലൊതുങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉദ്യോഗസ്ഥവൃന്ദത്തിന്റെ തലവനായി ചീഫ് സെക്രട്ടറി കസേരയിലെത്തുന്ന ഡോ. ബിശ്വാസ് മേത്ത മികച്ച ഗായകനും അനശ്വരഗായകന്‍ മുഹമ്മദ് റാഫിയുടെ കടുത്ത ആരാധകനും. ഔദ്യോഗികത്തിരക്കുകള്‍ക്കിടയിലും ഈ ഐ.എ.എസ്. കലാകാരന്‍ കിട്ടുന്ന വേദികളിലെല്ലാം റാഫിയുടെ ഗാനങ്ങള്‍ ആലപിക്കാറുണ്ട്. സിവില്‍ സര്‍വീസ് സംവിധാനത്തിന്റെ കാര്യക്ഷമത കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് പ്രഥമലക്ഷ്യമെന്ന് ഐ.പി.എസില്‍നിന്ന് ഐ.എ.എസിലെത്തിയ ബിശ്വാസ് മേത്ത വ്യക്തമാക്കി.

ആരോഗ്യവകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന നിലയില്‍ പുതിയ ചീഫ് സെക്രട്ടറിയുടെ അനുഭവസമ്പത്ത് കോവിഡ് കാലത്ത് മുതല്‍ക്കൂട്ടാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. 1983-ല്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ മാനേജ്‌മെന്റ് ട്രെയിനിയും പിന്നീട് ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കമ്പനിയില്‍ എക്‌സിക്യൂട്ടീവ് ഓഫീസറായും പ്രവര്‍ത്തിച്ച ബിശ്വാസിന് 1985-ല്‍ ഐ.പി.എസ്. ലഭിച്ചു. പിറ്റേവര്‍ഷം ദേശീയതലത്തില്‍ ഒന്‍പതാം റാങ്കോടെ ഐ.എ.എസും. കൊല്ലം ജില്ലയില്‍ അസിസ്റ്റന്റ് കലക്‌റായാണ് ഔദ്യോഗികജീവിതത്തിന്റെ തുടക്കം. 1987-1988 വരെ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1991 ജനുവരിവരെ മാനന്തവാടി അസി. കലക്ടര്‍. പിന്നീട് റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറി.

1992-ല്‍ കേരള സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍. 1994 നവംബറില്‍ ഇടുക്കി ജില്ലാ കലക്ടര്‍. ഡിസംബറില്‍ വയനാട് ജില്ലാ കലക്ടര്‍. 1996 നംവംബറില്‍ മില്‍മ മാനേജിങ് ഡയറക്ടര്‍. 1998-ല്‍ ടൂറിസം ഡെപ്യൂട്ടി സെക്രട്ടറി. 1999-ല്‍ രാജസ്ഥാനില്‍ പശ്ചിമമേഖലാ സാംസ്‌കാരികകേന്ദ്രം ഡയറക്ടറായി. 2005 ജൂണില്‍ കേരളത്തിലെത്തി ആരോഗ്യവകുപ്പ് സെക്രട്ടറിയായി. 2009 ജൂെലെയില്‍ വീണ്ടും കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നാഷണല്‍ ഡിഫന്‍സ് കോളജ് ജോയിന്റ് സെക്രട്ടറിയായും സീനിയര്‍ ഡയറക്ടിങ് സ്റ്റാഫായും പ്രവര്‍ത്തിച്ചു.

2012 ഏപ്രിലില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി. 2015 ജനുവരിയില്‍ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. ഏപ്രിലില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി. 2016 മാര്‍ച്ചില്‍ റവന്യൂ അഡീ. ചീഫ് സെക്രട്ടറി. 2016 ഓഗസ്റ്റില്‍ ന്യൂഡല്‍ഹിയിലെ കേരള ഹൗസ് റെസിഡന്റ് കമ്മിഷണല്‍ ആന്‍ഡ് അഡീഷണല്‍ ചീഫ് സെക്രട്ടറി. 2018 മേയില്‍ ആസൂത്രണ സാമ്പത്തികകാര്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറി. ഡിസംബറില്‍ ജലവിഭവ-ഭവനവകുപ്പ് അഡീ. ചീഫ് സെക്രട്ടറി. 2019 ഏപ്രില്‍ മുതല്‍ ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകളുടെ ചുമതലയും. ജിയോളജിയില്‍ എം.എസ്‌സിയും എം.ബി.എയും നേടിയിട്ടുണ്ട്. 2003-ല്‍ സാംസ്‌കാരിക ടൂറിസവും ഭരണനിര്‍വഹണവും എന്ന വിഷയത്തില്‍ പി.എച്ച്ഡി. നേടി.

സര്‍ക്കാരിന്റെ അപ്രീതിക്കു പാത്രമായ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഉദ്യോഗസ്ഥ പുനഃസംഘടനയില്‍ തെറിച്ചു. അദ്ദേഹത്തെ ആസൂത്രണവകുപ്പില്‍ ഒതുക്കി. വകുപ്പുമന്ത്രി ഇ. ചന്ദ്രശേഖരന്റെ ആവശ്യപ്രകാരം എ. ജയതിലകാണു പുതിയ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി. വേണുവിനെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് സി.ഇ.ഒ. സ്ഥാനത്തുനിന്നും നേരത്തേ മാറ്റിയിരുന്നു. എന്നാല്‍, റവന്യൂ അഡീ. ചീഫ് സെക്രട്ടറിയെന്ന നിലയില്‍ റീബില്‍ഡ് കേരള ഡയറക്ടര്‍ ബോര്‍ഡില്‍ തുടര്‍ന്നു. ഇപ്പോള്‍ ആ സ്ഥാനവും നഷ്ടമായി. റീബില്‍ഡ് കേരള സി.ഇ.ഒയുടെ അധികച്ചുമതല ധനകാര്യ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിനു നല്‍കിയിരുന്നു.



from mangalam.com https://ift.tt/2ZFAruJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages