അവസാന ടിക്കറ്റില്‍ നാട്ടിലെത്തി,അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 7, 2020

അവസാന ടിക്കറ്റില്‍ നാട്ടിലെത്തി,അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍

ദുബായ്: ഒരേയൊരു മകനാണ്. അന്ത്യകർമ്മങ്ങൾ ചെയ്യേണ്ടവൻ. രണ്ട് ദിവസം മുമ്പ് വിമാനം പറന്നിരുന്നുവെങ്കിൽ അമ്മയെ ജീവനോടെ കാണാമായിരുന്നു ഈ പ്രവാസി മലയാളിക്ക്.അമ്മയെ അവസാനമായി ഒരു നോക്ക് കാണാനായില്ല. എങ്കിലും അവരുടെ അന്ത്യ കർമ്മങ്ങളിലെങ്കിലും പങ്കെടുക്കണമെന്ന് പ്രവാസിയായ അജിത് ആഗ്രഹിച്ചിരുന്നു. ഇതിനായി നാട്ടിൽ മടങ്ങാൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരുന്നു. മുഴുവൻ യാത്രക്കാരും കൊവിഡ് പരിശോധന വിജയിച്ചതോടെ നാട്ടിലേക്കുള്ള മടക്കം വീണ്ടും വൈകുമെന്ന് ഉറപ്പിച്ച് യുഎഇയിലെ താമസസ്ഥലത്തേക്ക് മടങ്ങാൻ ഒരുങ്ങുകയായിരുന്നു പാലക്കാട്ടുകാരനായ പ്രവാസി അജിത് പുല്ലാനികോട്ടിൽ. അപ്പോഴാണ് ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ ഒരുദ്യോഗസ്ഥന്റെ ഫോൺവിളി വരുന്നത്. മുമ്പ് നിരവധി തവണ നാട്ടിലേക്കുള്ള മടക്കം സംബന്ധിച്ച അജിത് കോൺസുലേറ്റ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. ദുബായ് അന്താരാഷ്ട്ര വിമാനതാവളത്തിന് പുറത്ത് അനുകൂല തീരുമാനം ഉണ്ടാകുമോ എന്നറിയാനായി രാവിലെ മുതൽ കാത്തു നിൽക്കുകയായിരുന്നു ഈ പ്രവാസി മലയാളി. കൊവിഡ് പരിശോധനാ ഫലമോ, മറ്റെന്തെങ്കിലും തടസ്സമോ കാരണം ആർക്കെങ്കിലും പോകാൻ കഴിയാതെയിരുന്നാൽ അവസരം നൽകാനായി എംബസിയും കോൺസുലേറ്റും വെയ്റ്റിങ്ങ് ലിസ്റ്റ് തയ്യാറാക്കിയിരുന്നു . അതിൽ ഉൾപെട്ടതിനെ തുടർന്നാണ് അജിത് വിമാനതാവളത്തിലെത്തിയത്. എന്നാൽ എല്ലാവരും റാപിഡ് ടെസ്റ്റ് ജയിച്ച് വിമാനം കയറാൻ തുടങ്ങിയതോടെ അജിത്തിന്റെ പ്രതീക്ഷ അവസാനിച്ചു. അതിനിടയിലാണ് ഒരു പ്രവാസിക്ക് ഇമിഗ്രേഷൻ പ്രശ്നം കാരണം യാത്ര മുടങ്ങിയത്. ഈ ഒഴിവിലേക്ക് അജിത്തിനെ പരിഗണിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് അജിതിന്റെ അമ്മ മരിച്ചത്. അമ്മയുടെ മരണത്തോടെ താൻ തകർന്നു പോയെന്നും അവസാനമായി ഒരു നോക്കു കാണണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നുവെന്നും അജിത്. മരണ നേരത്ത് തന്നെ കാണണമെന്ന അമ്മയുടെ അന്ത്യാഭിലാഷമാകാം ആദ്യ വിമാനത്തിൽ തന്നെ മടങ്ങാനിടയാക്കിയതെന്ന് അജിത് വേദനയോടെ പറഞ്ഞു. അമ്മയുടെ അന്ത്യ കർമ്മങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. ക്വാറന്റയ്ൻ അതിന് തടസ്സമാണ്. സുരക്ഷ പാലിച്ച് കർമ്മങ്ങൾ നടത്താനാകുമോ എന്ന് അധികൃതരോട് ചോദിച്ചറിയും. സമൂഹത്തിന് ദോഷമുണ്ടാക്കുന്നതൊന്നും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും ഈ പ്രവാസി മലയാളി ഉറപ്പു നൽകുന്നു. Air India Express Flight left for Kozhikode with 177 passengers on boardwith last passenger Ajith was added to attend final rites of her mother after one passenger dropped out due to immigration issue. A big satisfaction to serve all. @MEAIndia @IndembAbuDhabi @MOS_MEA @MoCA_GoI pic.twitter.com/NS1N8hZiDG — India in Dubai (@cgidubai) May 7, 2020 Content Highlights:Ajith Landed on the last ticket-coronavirus-pravasi-uae fligt


from mathrubhumi.latestnews.rssfeed https://ift.tt/2YIWNLh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages