വാഷിങ്ടണ്‍: കോവിഡിനെതിയെ റെംഡെസിവിര്‍ മരുന്നിന് യുഎസ് അംഗീകാരം നല്‍കിയതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ അടിയന്തര ഉപയോഗത്തിനായി പരീക്ഷിച്ചറിഞ്ഞ മരുന്നാണ്. ഇതിന്റെ ക്ലിനിക്കല്‍ പരിശോധന നടത്തിയപ്പോള്‍ കൊറോണ രോഗികള്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നതായി കണ്ടെത്തിയിരുന്നു. യുഎസ് കമ്പനിയായ ഗിലെയാദ് നിര്‍മ്മിച്ചതാണ് റെംഡെസിവിര്‍. തുടര്‍ന്നാണ് യുഎസ് ഇതിന് അടിയന്തര അംഗീകാരം നല്‍കിയിരിക്കുന്നത്.
'ആദ്യമായിട്ടാണ് ഒരു മരുന്ന് കോവിഡിനെതിരെ ഗുണം ലഭിക്കുന്നതായി തെളിയിക്കപ്പെട്ടിരിക്കുന്നത്. ഇത് ശരിക്കും പ്രതീക്ഷ നല്‍കുന്ന സാഹചര്യമാണ്' വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു. ഗിലെയാദിന്റെ സി.ഇ.ഒ ഡാനിയേല്‍ ഓഡേയും ട്രംപിനൊപ്പം ചേര്‍ന്നു.
15 ദശലക്ഷം ഡോസുകള്‍ സൗജന്യമായി നല്‍കുമെന്ന് ഗിലെയാദ് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ചേര്‍ന്ന ചില രോഗികള്‍ക്ക് ഇതിനകം തന്നെ മരുന്ന് ലഭ്യമാക്കിയിരുന്നു. അംഗീകാരം ലഭിച്ചതോടെ മുതിര്‍ന്നവരിലും കുട്ടികളിലുമടക്കം ഇതിനി യുഎസില്‍ വ്യാപകമായി ഉപയോഗിക്കും. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഡിസീസ് (എന്‍.ഐ.എ.ഐ.ഡി) റെംഡെസിവിര്‍ ആയിരത്തിലകം പേരില്‍ പരീക്ഷിച്ച് ഫലം ലഭിച്ചതായി അറിയിച്ചിരുന്നു. മരുന്ന് പരീക്ഷിച്ച ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവര്‍ സാധാരണ രോഗികളെക്കാള്‍ വേഗത്തില്‍ സുഖം പ്രാപിച്ചുവെന്ന് എന്‍.ഐ.എ.ഐ.ഡി കണ്ടെത്തുകയുണ്ടായി. 31 ശതമാനം വേഗത്തില്‍ രോഗികള്‍ രോഗത്തില്‍ നിന്ന് മുക്തി നേടുന്നുണ്ടെന്നും കണ്ടെത്തി.
from mangalam.com https://ift.tt/3dbXyR7
via IFTTT
No comments:
Post a Comment