രാജ്യത്ത് മെയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഈ കാലയളവില്‍ 'ശ്രമിക്' പ്രത്യേക ട്രെയിന്‍ അല്ലാതെ മറ്റൊരു യാത്ര സര്‍വീസും ഉണ്ടായിരിക്കില്ലെന്ന് റെയില്‍വേ. മറ്റെല്ലാ എല്ലാ ട്രെയിനുകളും റദ്ദാക്കിയതായി റെയില്‍വേ മന്ത്രാലയം വാര്‍ത്തക്കുറിപ്പിലൂടെയാണ് വ്യക്തമാക്കിയിരിക്കുന്നത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികള്‍, ടൂറിസ്റ്റുകള്‍,തീര്‍ത്ഥാടകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരെ നാടുകളിലേക്കെത്തിക്കുന്നതിനാണ് ശ്രമിക് പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുക.
സംസ്ഥാന സര്‍ക്കാരുകളും റെയില്‍വേ നോഡല്‍ ഓഫീസര്‍മാരും ചര്‍ച്ച ചെയ്ത് കര്‍ശന നിയന്ത്രണങ്ങളോടെയേ ഈ ട്രെയിനുകള്‍ അനുവദിക്കു.
അതേസമയം, ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ ട്രെയിന്‍ മാര്‍ഗം നാട്ടിലെത്തിക്കുന്നതിന് റെയില്‍വേ പണം ഈടാക്കുമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ച് വാര്‍ത്തപുറത്തുവിട്ടത്.
സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിലെ സ്ലീപ്പര്‍ ടിക്കറ്റ് ചാര്‍ജാണ് ഈടാക്കുന്നത്. ട്രെയിനില്‍ നല്‍കുന്ന ഭക്ഷണത്തിനും വെള്ളത്തിനും പണം ഈടാക്കും. ഭക്ഷണത്തിന് 30 രൂപയും വെള്ളത്തിന് 20 രൂപയുമാണ് ഈടാക്കുക. അതത് സംസ്ഥാനങ്ങളായിരിക്കും റെയില്‍വേക്ക് പണം നല്‍കേണ്ടതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു
വെള്ളിയാഴ്ചയാണ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ തുടങ്ങിയത്. കേരളം, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നാണ് ആദ്യം ട്രെയിനുകള്‍ പുറപ്പെട്ടത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തിയേക്കും.
from mangalam.com https://ift.tt/2YpkmbP
via IFTTT
No comments:
Post a Comment