ലോക്ഡൗണ്‍ നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍; നിയന്ത്രണത്തോടെ പൊതുഗതാഗതം തുടങ്ങും, ഓണ്‍ലൈന്‍ വ്യാപാരത്തിനും അനുമതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 14, 2020

ലോക്ഡൗണ്‍ നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍; നിയന്ത്രണത്തോടെ പൊതുഗതാഗതം തുടങ്ങും, ഓണ്‍ലൈന്‍ വ്യാപാരത്തിനും അനുമതി

ന്യുഡല്‍ഹി: ലോക്ഡൗണ്‍ നാലാംഘട്ടത്തില്‍ രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കുമെന്ന് സൂചന. മേയ് 18ന് തുടങ്ങുന്ന നാലാംഘട്ട ലോക്ഡൗണില്‍ ഹോട്‌സ്‌പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിലായിരിക്കും ഇളവുകള്‍ നല്‍കുക. നിയന്ത്രിതമായി പൊതുഗതാഗതം ആരംഭിക്കാനും ഓണ്‍ലൈന്‍ വ്യാപാരത്തിന് അനുമതി ലഭിക്കാനും ഇടയുണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോട്‌സ്‌പോട്ട് ഇടങ്ങള്‍ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കായിരിക്കും. ഹോട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയ ഇടങ്ങളില്‍ നാലിലൊന്ന് വിമാന, ബസ് സര്‍വീസുകള്‍ ആരംഭിക്കും. നിയന്ത്രിത തോതില്‍ മാത്രം യാത്രക്കാരെ കയറ്റാന്‍ ടാക്‌സി, ഓട്ടോ സര്‍വീസുകളെയും അനുവദിച്ചേക്കും. ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്കും അനുമതി നല്‍കും. രോഗബാധിതരില്ലാത്ത ജില്ലകള്‍ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുന്നതായിരിക്കും സര്‍വീസുകള്‍.

യാത്രാ പാസ് ഉള്ളവര്‍ക്ക് മാത്രമായിരിക്കും അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അനുമതി നല്‍കുക. അടുത്തയാഴ്ച മുതല്‍ ആഭ്യന്തര മേഖലയില്‍ പരിമിതമായി വിമാന സര്‍വീസുകള്‍ അനുവദിക്കും. ട്രെയിന്‍ സര്‍വീസുകള്‍ ഇതിനകം തന്നെ ആരംഭിച്ചുകഴിഞ്ഞു. അത്യാവശ്യ സാധനങ്ങള്‍ക്കൊപ്പം ഏതു സാധനങ്ങള്‍ക്കും ഹോം ഡെലിവറി അനുവദിക്കും. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.

വിവിധ സംസ്ഥാനങ്ങളിലായി 11.9 ലക്ഷം പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്നാണ് കേന്ദ്രത്തിന് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. നിലവില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. അവിടെ ലോക്ഡൗണ്‍ നീളാനാണ് സാധ്യത. ജില്ലകള്‍ വിട്ടുള്ള യാത്ര പോലും അവിടെ അനുവദിക്കില്ല. ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ഏതാനും വ്യവസായ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കും.

ഗുജറാത്താണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാമത്. ഇവിടെ 9268 പേര്‍ക്ക് മരാഗം സ്ഥിരീകരിച്ചു. 2,08,537 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. അഹമ്മദാബാദ്, സൂറത്ത്, വഡോദര എന്നിവിടങ്ങളിലാണ് രോഗത്തിന്റെ് 70 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗം സ്ഥിരീകരിക്കാത്ത ജില്ലകളില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

ആന്ധ്രാപദേശ്, കേരളം, കര്‍ണാടക ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് കൂടുതല്‍ ഇളവുകള്‍ തേടിയിരിക്കുന്നത്. ടൂറിസം മേഖലയുടെ പുനരുജ്ജീവനം കണക്കിലെടുത്ത് മെട്രോ, ലോക്കല്‍ ട്രെയിന്‍, ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്നും ഹോട്ടലുകളൂം റെസ്‌റ്റോറന്റുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നുമാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഇവ ഏറെക്കുറെ പരിഗണിക്കാവുന്നതാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

അതേസമയം, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ കര്‍ശനമായി തുടരണമെന്ന ആവശ്യമാണ് ഉയര്‍ത്തുന്നത്. കുടിയേറ്റ തൊഴിലാളികളുടെ മടങ്ങിവരവ് കണക്കിലെടുത്താന് ഈ തീരുമാനം.



from mangalam.com https://ift.tt/2AsErnD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages