ശ്രീമതിയുടെ മകനു നിയമനം നല്‍കി വിവാദത്തിലായ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ പുതിയ നിയമനവും വിവാദത്തില്‍ ; ഫയല്‍ മുഖ്യമന്ത്രി വിളിച്ചുവരുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 14, 2020

ശ്രീമതിയുടെ മകനു നിയമനം നല്‍കി വിവാദത്തിലായ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ പുതിയ നിയമനവും വിവാദത്തില്‍ ; ഫയല്‍ മുഖ്യമന്ത്രി വിളിച്ചുവരുത്തി

കൊച്ചി : മുന്‍ മന്ത്രി പി.കെ. ശ്രീമതിയുടെ മകനു നിയമനം നല്‍കിയതിലൂടെ വിവാദത്തിലായ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്ക് വ്യവസായ വകുപ്പ് നടത്താന്‍ നിശ്ചയിച്ച പുതിയ നിയമനവും വിവാദത്തില്‍.

ഇക്കൊല്ലം വിരമിക്കുന്ന ജയകുമാരന്‍പിള്ളയെ മാനേജിങ് ഡയറക്ടറായി നിയമിക്കാനുള്ള നീക്കം ആക്ഷേപത്തിനിടയാക്കിയതോടെ ഇതു സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രി വിളിച്ചുവരുത്തി. അടിയന്തര ഇടപെടലിന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നിര്‍ദേശം.

ശ്രീമതിയുടെ മകന്റെ നിയമനം വിവാദമായതോടെയാണ് മന്ത്രിപദം രാജിവയ്‌ക്കേണ്ടിവന്ന ഇ.പി. ജയരാജന്‍ തന്നെയാണ് രണ്ടാം വരവിലും വ്യവസായ വകുപ്പിനെ നയിക്കുന്നത്. ഈ വകുപ്പിനു കീഴിലെ ഏഴു പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നടത്തിയ നിയമനങ്ങള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നാരോപിക്കുന്ന ഹര്‍ജികള്‍ െഹെക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ നിയമന നീക്കം.

കരകൗശല വികസന കോര്‍പ്പറേഷന്‍ എം.ഡിയുടേതടക്കമുള്ള നിയമനങ്ങളില്‍ സ്‌റ്റേറ്റ് ഹ്യൂമന്‍ െറെറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്ററും മറ്റും സമര്‍പ്പിച്ച ഹര്‍ജികള്‍ െഹെക്കോടതിയുടെ പരിഗണനയിലിരിക്കെ മാനദണ്ഡങ്ങള്‍ പാലിക്കാതെ പുതിയ നിയമനം നടത്തുന്നത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതതല നിയമനങ്ങള്‍ക്ക് വിജിലന്‍സ് ക്ലീയറന്‍സ് വേണമെന്ന മന്ത്രിസഭാ തീരുമാനം പാലിക്കപ്പെട്ടിട്ടില്ല. ദേശീയതലത്തില്‍ അംഗീകാരമുള്ള സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതിയുടെ ശിപാര്‍ശയും നിയമനങ്ങള്‍ക്ക് ആവശ്യമാണ്.



from mangalam.com https://ift.tt/2Z3lbY3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages