ലോക്ക്ഡൗണില്‍ സ്വന്തമായി നിര്‍മ്മിച്ച ബിയര്‍ കഴിച്ച് ദമ്പതികള്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 4, 2020

ലോക്ക്ഡൗണില്‍ സ്വന്തമായി നിര്‍മ്മിച്ച ബിയര്‍ കഴിച്ച് ദമ്പതികള്‍ മരിച്ചു

നോര്‍ത്തേണ്‍ കേപ്പ്(ദക്ഷിണാഫ്രിക്ക): ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ സ്വന്തമായി നിര്‍മ്മിച്ച ബിയര്‍ കഴിച്ച് ദമ്പതികള്‍ മരിച്ചു. ദക്ഷിണാഫ്രിക്കയിലെ നോര്‍ത്തേണ്‍ കേപ്പിലാണ് സംഭവം.

ദമ്പതികളുടെ താമസ സ്ഥലത്ത് നിന്ന് രണ്ട് ബോട്ടില്‍ ബിയര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെയാണ് ദക്ഷിണാഫ്രിക്കയില്‍ മദ്യത്തിന്റെ വില്‍പന തടഞ്ഞത്. ഇതിന് പിന്നാലെ വീടുകളില്‍ മദ്യമുണ്ടാക്കാനുള്ള നിരവധി ശ്രമങ്ങള്‍ പോലീസ് തകര്‍ത്തിരുന്നു. ഇതിനിടെ ലോക്ക്ഡൗണില്‍ അയവ് വന്നതോടെ സംഘടിപ്പിച്ച വാരാന്ത്യ ആഘോഷമാണ് മരണത്തില്‍ കലാശിച്ചതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 42 കാരിയായ സ്ത്രീയാണ് ആദ്യം മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സ്ഥലത്ത് പൊലീസെത്തുമ്പോള്‍ ഗുരുതരാവസ്ഥയിലായിരുന്നു അന്‍പത്തിനാലുകാരനായ പുരുഷന്‍. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഇയാള്‍ മരിച്ചത്.



from mangalam.com https://ift.tt/2zcppSg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages