ലോക്ക്ഡൗണ്‍ നഷ്ടം മദ്യപരില്‍ നിന്ന് ഈടാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍; ഇന്നുമുതല്‍ 70 ശതമാനം 'കൊറോണഫീ' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 4, 2020

ലോക്ക്ഡൗണ്‍ നഷ്ടം മദ്യപരില്‍ നിന്ന് ഈടാക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍; ഇന്നുമുതല്‍ 70 ശതമാനം 'കൊറോണഫീ'

ന്യൂഡൽഹി: കൊറോണവൈറസ് മഹാമാരിയെ തുടർന്ന് ഡൽഹി സർക്കാർ ഇന്നുമുതൽ മദ്യത്തിന് 70 ശതമാനം അധിക നികുതി ഈടാക്കും. എം.ആർ.പിയുടെ 70 ശതമാനം സ്പെഷ്യൽ കൊറോണഫീ എന്ന പേരിലാണ് ഈടാക്കുക. തിങ്കളാഴ്ച രാത്രിയോടെയാണ് അരവിന്ദ് കെജ്രിവാൾ സർക്കാർ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ചൊവ്വാഴ്ച മുതൽ ഉയർന്നനിരക്ക് ബാധകമാകുമെന്നാണ് ഉത്തരവിലുള്ളത്. കൊറോണഫീ അടക്കം 1000 രൂപ വിലയുള്ള മദ്യത്തിന് ഇന്നുമുതൽ 1700 രൂപ നൽകേണ്ടി വരും. ലോക്ക്ഡൗണിൽ നികുതി വരുമാനം നിലച്ച ഡൽഹി സർക്കാർ മദ്യവിൽപ്പനയിലൂടെ നഷ്ടം നികത്താനുള്ള തയ്യാറെടുപ്പിലാണ്. ലോക്ക്ഡൗണിനെ തുടർന്ന് 40 ദിവസത്തോളം അടച്ചിട്ട മദ്യഷാപ്പുകൾക്ക് തിങ്കളാഴ്ച മുതലാണ് ഡൽഹി പോലീസ് തുറക്കാൻ അനുമതി നൽകിയത്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് 6.30 വരെയാണ് പ്രവർത്തന സമയം. തിങ്കളാഴ്ച ഡൽഹിയിലെ 150 ഓളം മദ്യഷാപ്പുകളാണ് തുറന്നത്. സാമൂഹിക അകലവും സുരക്ഷാ മുൻകരുതലും പാലിക്കാതെ വൻജനക്കൂട്ടാണ് മദ്യഷാപ്പുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഇതേ തുടർന്ന് പലയിടത്തം ലാത്തിചാർജ് നടത്തുകയും മദ്യഷാപ്പുകൾ അടച്ചിടുകയും ചെയ്യേണ്ട അവസ്ഥയുണ്ടായി. നാല് ജില്ലകളിലെ മദ്യഷാപ്പുകൾ അടച്ചുപൂട്ടാൻ കെജ്രിവാൾ നിർദേശിച്ചു. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മദ്യത്തിൽ നിന്ന് 70 ശതമാനം അധിക നികുതി ഈടാക്കാൻ തീരുമാനിച്ചത്. ലോക്ക്ഡൗൺ സംസ്ഥാനത്തിന്റെ വരുമാനത്തേയും സമ്പദ് വ്യവസ്ഥയേയും ബാധിച്ചെന്ന് ഞായറാഴ്ച കെജ്രിവാൾ പറയുകയുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ 3,500 കോടി വരുമാനമുണ്ടായിടത്ത് ഇത്തവണ 300 കോടി മാത്രമാണ് ലഭിച്ചതെന്ന് ഡൽഹി മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം വകുപ്പിന് കീഴിലും മദ്യം വിൽക്കാൻ ഡൽഹി സർക്കാർ കഴിഞ്ഞ ദിവസം അനുമതി നൽകി. Content Highlights:Delhi To Charge Extra 70% Tax On Liquor From Today-Coronavirus


from mathrubhumi.latestnews.rssfeed https://ift.tt/2SClCVd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages