പത്തനംതിട്ട: നാളികേര വികസന ബോര്‍ഡില്‍ നടന്ന കോടികളുടെ അഴിമതി വെളിച്ചത്തുകൊണ്ടുവന്ന രാജു നാരായണ സ്വാമിയെ സര്‍വീസില്‍നിന്നു പുറത്താക്കാനുള്ള നീക്കവുമായി ഐ.എ.എസ്. ലോബി. ഒരു വര്‍ഷത്തോളം സര്‍വീസില്‍നിന്നു മാറിനിന്നെന്ന കാരണം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ച് ഇതിനുള്ള നീക്കം നടത്തുന്നതായാണു സൂചന. സര്‍വീസില്‍ തിരിച്ചുകയറാന്‍ സന്നദ്ധത പ്രകടിപ്പിച്ചു രാജു നാരായണ സ്വാമി കത്തു നല്‍കിയ കാര്യം സര്‍ക്കാരില്‍നിന്നു മറച്ചുവച്ചെന്നും ആരോപണം.
സര്‍വീസില്‍ പ്രവേശിക്കാനായി മാര്‍ച്ച് 17 നു രാജു നാരായണ സ്വാമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിയമനം ആവശ്യപ്പെട്ട് ഏപ്രില്‍ 21, 25 തിയതികളില്‍ വീണ്ടും ചീഫ് സെക്രട്ടറിക്കു കത്തു നല്‍കി. സര്‍വീസില്‍നിന്നു വിട്ടുനിന്ന കാലയളവില്‍, അതിന്റെ കാര്യകാരണങ്ങള്‍ വ്യക്തമാക്കി ഏഴു കത്തുകളും നല്‍കി. ഇതിനൊന്നും മറുപടി ലഭിച്ചില്ലെന്നു രാജു നാരായണ സ്വാമി ''മംഗള''ത്തോടു പറഞ്ഞു. മുഖ്യമന്ത്രി യാഥാര്‍ഥ്യം അറിഞ്ഞാല്‍ രാജു നാരായണ സ്വാമിക്ക് അനുകൂല നിലപാട് സ്വീകരിക്കുമെന്നു മനസിലാക്കി ഐ.എ.എസ്. ലോബി ഇക്കാര്യങ്ങള്‍ സര്‍ക്കാരില്‍നിന്നു മറച്ചുവയ്ക്കാന്‍ ശ്രമിെച്ചന്നാണു സൂചന.
നാളികേര വികസന ബോര്‍ഡിലെ അഴിമതി സംബന്ധിച്ച രാജു നാരായണ സ്വാമിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ, എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ വിറളിപൂണ്ടവരാണു ചീഫ് സെക്രട്ടറിയെ കരുവാക്കി സ്വാമിക്കെതിരേ നീക്കം നടത്തുന്നത്. 2019 ജൂണിലും സമാനമായ നീക്കം നടന്നെങ്കിലും അന്നു മുഖ്യമന്ത്രി ഇടപെട്ടതോടെ പാളി. നാളികേര ബോര്‍ഡില്‍നിന്നു തന്നെ മാറ്റിയ നടപടി സ്വാമി മദ്രാസ് െഹെക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.
അതിനാലാണ് മാര്‍ച്ച് 16 വരെ സര്‍വീസില്‍ തിരികെ പ്രവേശിക്കാതെ മാറിനിന്നതെന്ന് അദ്ദേഹം പറയുന്നു. ഈ കാലയളവില്‍ സര്‍വീസില്‍ തിരികെ പ്രവേശിച്ചിരുന്നെങ്കില്‍ കേസ് വിജയിച്ചാല്‍ പോലും കേന്ദ്ര സര്‍ക്കാരിന്റെ കൂളിങ് ഓഫ് മാനദണ്ഡം അനുസരിച്ച് ബോര്‍ഡില്‍ മടങ്ങിയെത്താന്‍ കഴിയുമായിരുന്നില്ല. കോടതിയുടെ അനുമതി െവെകിയതാണു സര്‍വീസില്‍ മടങ്ങിയെത്താനുള്ള കാലതാമസത്തിനു കാരണം. മദ്രാസ് െഹെക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച ശേഷമാണ് മാര്‍ച്ച് 17 നു രാജു നാരായണ സ്വാമി സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്‌തെന്ന് രേഖകള്‍ സമര്‍ഥിക്കുന്നു.
സര്‍വീസ് ചട്ടങ്ങളുടെ ലംഘനം ആയതിനാല്‍ മിണ്ടാനാവില്ലെന്നതു മുതലെടുത്താണു രാജു നാരായണ സ്വാമിക്കെതിരേ ഗൂഢാലോചന നടക്കുന്നതെന്ന് ആരോപണമുണ്ട്. മുഖ്യമന്ത്രിക്ക് ഫയല്‍ നല്‍കാതെ കേന്ദ്ര സര്‍ക്കാരിന് നേരിട്ട് റിപ്പോര്‍ട്ട് നല്‍കാനാണ് ഐ.എ.എസ്. ലോബിയുടെ നീക്കം. ഇത് റൂള്‍സ് ഓഫ് ബിസിനസിന് വിരുദ്ധമാണ്. മുഖ്യമന്ത്രി അറിയാതെ ഐ.എ.എസ്. ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് അയക്കാന്‍ പാടില്ലെന്നാണു ചട്ടം.
രാജു നാരായണ സ്വാമിയെ തിരിച്ചെടുക്കുന്നതു പരിശോധിക്കാനായി ചീഫ് സെക്രട്ടറി നിയമിച്ച സമിതിയുടെ രൂപീകരണം ചട്ടവിരുദ്ധമാണെന്നും ആരോപണമുണ്ട്. വിവിധ വകുപ്പുകളിലെ സെക്രട്ടറിമാര്‍ അടങ്ങുന്ന കമ്മിറ്റിയെ നിയോഗിക്കാന്‍ മുഖ്യമന്ത്രിക്കു മാത്രമേ അധികാരമുള്ളൂ. ഓള്‍ ഇന്ത്യ സര്‍വീസ് ലീവ് റൂള്‍സില്‍ ഇത്തരമൊരു സമിതിയെക്കുറിച്ചു പരാമര്‍ശവുമില്ല. െഹെക്കോടതിയില്‍ സ്വാമി ഹര്‍ജി നല്‍കിയതിന് ശേഷം നിയോഗിച്ച ഈ കമ്മി
from mangalam.com https://ift.tt/3dD1471
via IFTTT
No comments:
Post a Comment