ബസ് ഓടിക്കാന്‍ പോലും നിവൃത്തിയില്ല, താല്‍ക്കാലിക ജീവനക്കാര്‍ പുറത്ത് ; കനത്ത ശമ്പളവും ആനുകൂല്യവും നല്‍കി വിരമിച്ച എംഡിയെ തുടരാന്‍ അനുവദിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 28, 2020

ബസ് ഓടിക്കാന്‍ പോലും നിവൃത്തിയില്ല, താല്‍ക്കാലിക ജീവനക്കാര്‍ പുറത്ത് ; കനത്ത ശമ്പളവും ആനുകൂല്യവും നല്‍കി വിരമിച്ച എംഡിയെ തുടരാന്‍ അനുവദിച്ചു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ താല്‍ക്കാലിക ജീവനക്കാരെ കോടതിവിധിക്കു വിധേയമായി പിരിച്ചുവിട്ടുകൊണ്ടിരിക്കെ ചെയര്‍മാനും എം.ഡിയുമായ എം.പി. ദിനേശ് കൂടുതല്‍ കാലാവധി ചോദിച്ചുവാങ്ങി. ഒരു വര്‍ഷം കൂടി നീട്ടിക്കിട്ടണമെന്ന അപേക്ഷ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. പുതിയ സ്ഥിരം മേധാവിയെ നിയമിക്കുന്നതുവരെ, അല്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് ദിനേശിനു സി.എം.ഡിയായി തുടരാമെന്നു ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന്റെ ഉത്തരവില്‍ പറയുന്നു.

ചെയര്‍മാനും എം.ഡിയുമായിരുന്ന ടോമിന്‍ ജെ. തച്ചങ്കരിയെ യൂണിയനുകളുടെ സമ്മര്‍ദത്തെത്തുടര്‍ന്നു മാറ്റിയപ്പോള്‍ മാനേജിങ് ഡയറക്ടറായാണ് എം.പി. ദിനേശിനെ നിയമിച്ചത്. പിന്നീട് ചെയര്‍മാന്‍ സ്ഥാനംകൂടി നല്‍കി. ഐ.പി.എസ്. ഉദ്യോഗസ്ഥനായ ദിനേശ് വിരമിച്ചപ്പോള്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ഒരു വര്‍ഷത്തേക്കു കൂടി സി.എം.ഡിയായി തുടരാന്‍ അനുവദിച്ചു. തിങ്കളാഴ്ച ഈ കാലാവധി തീരാനിരിക്കെ തനിക്ക് ഒരു വര്‍ഷം കൂടി നല്‍കണമെന്നഭ്യര്‍ഥിച്ച് ദിനേശ് നല്‍കിയ അപേക്ഷ സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു. ദിനേശിന്റെ അപേക്ഷയിന്മേല്‍ രൂപം കൊണ്ട ഫയലില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി. വക്താക്കള്‍ വിശദീകരണം നല്‍കാന്‍ ബുദ്ധിമുട്ടുന്നത്ര കടുത്ത ഭാഷയാണ് ഫയലിലുള്ളതെന്നാണു സൂചന.

സാമ്പത്തിക ബുദ്ധിമുട്ടില്‍നിന്നു കെ.എസ്.ആര്‍.ടി.സി. കരകയറുന്നതിന്റെ ലാഞ്ഛന പോലുമില്ലാതിരിക്കെയാണ് സി.എം.ഡിക്കു കാലാവധി നീട്ടിക്കൊടുത്തുകൊണ്ടിരിക്കുന്നത്. കോവിഡ് കാലത്ത് സര്‍വീസ് നിര്‍ത്തിയിട്ടിരുന്നതിനേക്കാള്‍ കഷ്ടമാണ് സര്‍വീസ് പുനരാരംഭിച്ചപ്പോഴുള്ള അവസ്ഥ. ബസോടിക്കാന്‍ പോലും നിവൃത്തിയില്ലെന്നും സാമ്പത്തിക നഷ്ടം അതിഗുരുതരമാണെന്നും ആവര്‍ത്തിക്കുന്നതിനിടെയാണ് വിരമിച്ചയാളെ കനത്ത ശമ്പളവും മറ്റാനുകൂല്യവും നല്‍കി തുടരാന്‍ അനുവദിച്ചിരിക്കുന്നത്.



from mangalam.com https://ift.tt/3ccj1IA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages