സാമ്പത്തിക പ്രതിസന്ധി; 1500 പ്രവാസി ജീവനക്കാരെ കുവൈത്ത് എയര്‍വേയ്‌സ് പിരിച്ചുവിടുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 28, 2020

സാമ്പത്തിക പ്രതിസന്ധി; 1500 പ്രവാസി ജീവനക്കാരെ കുവൈത്ത് എയര്‍വേയ്‌സ് പിരിച്ചുവിടുന്നു

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മൂലം 1500 പ്രവാസി ജീവനക്കാരെ പിരിച്ചുവിടാന്‍ കുവൈത്ത് എയര്‍വേയ്‌സ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കുവൈത്ത് എയര്‍വേയ്‌സിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് സൂചന.

കമ്പനിയില്‍ 7800ഓളം ജീവനക്കാരാണുള്ളത്. ഇതിനായുള്ള പദ്ധതി തയ്യാറാക്കിക്കിക്കൊണ്ടിരിക്കുകയാണെന്നും രണ്ടാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ രൂപമാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മിക്കവിമാനക്കമ്പനികളും ഇത്തരത്തില്‍ രൂക്ഷ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

7800ഓളം ജീവനക്കാരില്‍ 1350 പേരാണ് കുവൈത്തി പൗരന്മാര്‍. ഈ വര്‍ഷം ആയിരത്തോളം പേരെ പുതിയതായി നിയമിക്കാന്‍ കമ്പനി പദ്ധതിയിട്ടിരുന്നു. ആ സ്ഥാനത്താണ് ഇപ്പോള്‍ പിരിച്ചുവിടല്‍ നടക്കാന്‍ പോകുന്നത്. കോവിഡ് വ്യാപനം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചതാണ് കാരണം.



from mangalam.com https://ift.tt/2MbgdRz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages