മലപ്പുറം: ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് തയാറാക്കി സ്ത്രീകളെ ഫ്രണ്ട് ലിസ്റ്റിലാക്കിയ ശേഷം അവര്‍ക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച യുവാവ് പൊലീസ് പിടിയില്‍. മലപ്പുറം പെരുവള്ളൂര്‍ പറമ്പില്‍പീടിക വടക്കീല്‍മാട് പുറായില്‍ ആഷിഫിനെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ത്രീകളുടെ പേരിലാണ് ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുകള്‍ തയ്യാറാക്കുന്നത്. ശേഷം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇയാള്‍ ഫ്രണ്ട്ഷിപ്പ് അഭ്യര്‍ത്ഥന അയക്കും. തുടര്‍ന്ന് അവരെ സൗഹൃദ പട്ടികയിലാക്കുകയും ഫേസ്ബുക്ക് മെസഞ്ചറിലൂടെ അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുകയുമാണ് ഇയാള്‍ ചെയ്തുവന്നിരുന്നത്. 25 വയസുകാരനായ ആഷിഫിനെതിരെ കാലിക്കറ്റ് സര്‍വകലാശാലയിലെ ഒരു അധ്യാപികയും ഗവേഷണ വിദ്യാര്‍ഥിനിയും ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു.
from mangalam.com https://ift.tt/2X7Jemi
via IFTTT
No comments:
Post a Comment