ഹൈദരാബാദില്‍ തെരുവിലിറങ്ങിയ പുള്ളിപ്പുലി മധ്യവയസ്‌കനെ കടിച്ചുകീറാന്‍ ശ്രമിച്ചു; രക്ഷയ്‌ക്കെത്തിയത് തെരുവുനായ്ക്കള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 18, 2020

ഹൈദരാബാദില്‍ തെരുവിലിറങ്ങിയ പുള്ളിപ്പുലി മധ്യവയസ്‌കനെ കടിച്ചുകീറാന്‍ ശ്രമിച്ചു; രക്ഷയ്‌ക്കെത്തിയത് തെരുവുനായ്ക്കള്‍

ഹൈദരാബാദ്: ലോക്ഡൗണില്‍ തെരുവുകള്‍ വിജനമായതോടെ ഹൈദരാബാദില്‍ മേയ് 14ന് നിരത്തിലിറങ്ങിയ പുള്ളിപ്പുലി ഒരു മധ്യവയസ്‌കനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും തെരുവുപട്ടികള്‍ രക്ഷയ്‌ക്കെത്തുന്നതുമായ ഒരു വീഡിയോ ആണ് ദേശീയ -അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

പുലി രണ്ട് പേരെ ഓടിച്ചുകൊണ്ട് വരുന്നതും അതില്‍ ഒരാള്‍ ഒരു ലോറിയില്‍ കയറി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്. ഈ സമയം പിന്നാലെ വന്നയാള്‍ക്ക് ലോറിയില്‍ കയറാന്‍ പറ്റിയില്ല. മതില്‍ ചാടി കടക്കാനുള്ള ശ്രമം വിജയിക്കാതെ വന്നതോടെ ഇയാള്‍ ലോറിയില്‍ പിടിച്ചുകയറാന്‍ ശ്രമിച്ചു. ഈ സമയം ഇയാളുടെ കാലില്‍ കടിച്ച്പിടിച്ച് വലിച്ചിഴക്കാന്‍ ശ്രമിക്കുകയാണ് പുലി.

പുലിയുടെ പിടിയില്‍ നിന്നും ഒരുവിധത്തില്‍ രക്ഷപ്പെട്ട ഇയാളും ലോറിയില്‍ കയറി വാതില്‍ അടച്ചു് ഈ സമയം മതില്‍ ചാടിക്കടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പുലിയെ തെരുവുനായ്ക്കള്‍ കുരച്ചുകൊണ്ട് നേരിടുകയാണ്. നായ്ക്കള്‍ എത്തിയതോടെയാണ് പുലി അയാളെ വിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചത്. നായ്ക്കളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട പുലി ട്രക്കിന് അടിയിലേക്ക് കയറുന്നതും വീഡിയോയിലുണ്ട്. പിന്നീട് പുലി അപ്രത്യക്ഷമാകുകയാണ്.



from mangalam.com https://ift.tt/2WJQDcc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages