വെബ്‌സീരിസില്‍ ജാതിനിന്ദ; നടി അനുഷ്‌ക ശര്‍മയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 20, 2020

വെബ്‌സീരിസില്‍ ജാതിനിന്ദ; നടി അനുഷ്‌ക ശര്‍മയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ്

മുംബൈ: ആമസോണ്‍ പ്രൈമിലെ ഏറ്റവും പുതിയ വെബ്‌സീരീസായ പാതള്‍ ലോകിനെതിരെ ജാതിനിന്ദ ആരോപണം. വെബ്‌സീരീസിലെ ഒരു രംഗത്തില്‍ ജാതിനിന്ദ പരാമര്‍ശം ഉണ്ടെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. തുടര്‍ന്ന് സഹനിര്‍മാതാവും നടിയുമായ അനുഷ്‌ക ശര്‍മയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് വന്നു. സീരീസിനെതിരെ സോഷ്യല്‍മീഡിയയില്‍ വിവിധ ക്യാമ്പെയ്‌നുകള്‍ ആരംഭിച്ചു.

സീരീസിലെ ഒരു രംഗത്തില്‍ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ നേപ്പാളി കഥാപാത്രത്തെ ജാതിയുടെ പേരില്‍ അധിക്ഷേപിക്കുന്ന പദപ്രയോഗം നടത്തിയെന്ന് ആരോപിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ലോയേഴ്‌സ് ഗില്‍ഡിലെ അംഗമായ വീരന്‍ ശ്രീ ഗുരുങ് ആണ് നടിക്ക് നോട്ടീസ് അയയ്ച്ചിരിക്കുന്നത്.

ജാതി അധിക്ഷേപത്തിന് നിര്‍മ്മാതാക്കള്‍ മാപ്പു പറയണമെന്നാണ് നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുള്ളത്.



from mangalam.com https://ift.tt/2Zp0eaq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages