ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. 5600ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടര്‍ച്ചയായി രണ്ടാംദിവസമാണ്. ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും വേഗത്തില്‍ രോഗവ്യാപനം നടക്കുന്നത്. 40000ഓളം കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡല്‍ഹിയിലും ദിനംപ്രതി രോഗബാധിതരാവുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട.
മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് 1390 പേരാണ് മരിച്ചത്. 39,297 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 10,318 പേര്‍ മുക്തരായി. തമിഴ്‌നാട്ടില്‍ 13,191 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 5,882 പേര്‍ മുക്തരായി. 87 പേര്‍ മരിച്ചു. ഗുജറാത്തില്‍ 12,537 പേര്‍ക്ക് രോഗം. 5219 പേര്‍ മുക്തരായി. 749 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 11,088 പേര്‍ക്ക് രോഗം. 5,192 പേര്‍ മുക്തരായി. 176 പേര്‍ മരിച്ചു. ബംഗാളില്‍ 3,103 പേര്‍ക്ക് രോഗം. 1,136 പേര്‍ മുക്തരായി. 253 പേര്‍ മരിച്ചു.
24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 5609 കേസുകളും 132 മരണവും. രാജ്യത്ത് ആകെ കോവിഡ് കേസുകള്‍ 1,15,800. കോവിഡ് ബാധിച്ച് ഇതുവരെ 3519 പേര്‍ മരിച്ചു. 47,053 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തരാവുന്നവരുടെ എണ്ണവും കൂടുന്നു എന്നതാണ് ഏകആശ്വാസം. വ്യാഴാഴ്ചവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ 555 ലാബുകളിലായി 26,15,920 സാപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത് 1,03,532 സാംപിളുകളാണ്. അതേസമയം കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.
from mangalam.com https://ift.tt/2TrCVJh
via IFTTT
No comments:
Post a Comment