ഭോപ്പാൽ: സാനിറ്റൈസറിൽ നിന്ന് മദ്യം നിർമിച്ച യുവാവ് പിടിയിലായി. മധ്യപ്രദേശിലെ റൈസൻ ജില്ലയിലാണ് സംഭവം. ഹാൻഡ് സാനിറ്റൈസറിലെ പ്രധാന ഘടകമാണ് ആൽക്കഹോൾ. ഇന്ദാൽ സിങ് രജ്പുത് എന്ന ബോറിയ ജഗിർ ഗ്രമാവാസിയാണ് പിടിയിലായത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ മദ്യശാലകൾ പൂർണ്ണമായും അടച്ചിട്ടിരിക്കുകായാണ്. കൊറോണയെ തുടർന്ന് ഉയർന്ന ഡിമാൻഡുള്ള സാനിറ്റൈസറുകൾ നിർമ്മിക്കാൻ സംസ്ഥാനത്തെ നിരവധി ഡിസ്റ്റിലറികൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു. 72 ശതമാനം ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസറിൽ നിന്നാണ് പിടിയിലായ രജ്പുത് മദ്യം നിർമ്മിച്ചിരുന്നതെന്ന് മധ്യപ്രദേശ് പോലീസ് പറഞ്ഞു. അസാധാരണമായിട്ടാണ് ഇത്തരത്തിലൊരു സംഭവമെന്നും പോലീസ് പറഞ്ഞു. Content Highlights:Reverse engineering: Madhya Pradesh man held for making liquor from sanitizer
from mathrubhumi.latestnews.rssfeed https://ift.tt/3c0XMu3
via
IFTTT
No comments:
Post a Comment