ന്യൂഡല്‍ഹി: രോഗമുക്തരാകുന്നവരുടെ എണ്ണവും രോഗം ഇരട്ടിക്കുന്ന ദിവസവും കൂടി വരുന്നുവെന്ന കണക്കുകള്‍ക്കു മേലേ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണവും ഉയരുന്നു. ഇതുവരെ രണ്ടായിരത്തിനടുത്ത് മാത്രം കോവിഡ് കേസുകള്‍ ഒരു ദിവസം സ്ഥിരീകരിച്ചിരുന്നിടത്ത് ശനിയാഴ്ച സ്ഥിരീകരിച്ചത് 2,564 കേസുകളാണ്.
രാജ്യത്ത് ആദ്യമായാണ് 2,500 നു മുകളില്‍ ഒരു ദിവസം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 99 മരണവും രാജ്യത്ത് സ്ഥിരീകരിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത് രണ്ടും.
വെള്ളിയാഴ്ച 2,333 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 40,000 ത്തിലേക്ക് അടുക്കുകയാണ്. ആകെ മരണം 1320 ല്‍ എത്തിനില്‍ക്കുന്നു. ഇതില്‍ ജയ്പൂരില്‍ 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മരണവും ഉണ്ട്. ആശങ്ക ഉയര്‍ത്തുന്ന ഈ കണക്കുകള്‍ക്കിടയില്‍ പ്രത്യാശയുടെ വശം ഇതാണ്..ഇതുവരെ പതിനായിരത്തിലധികം പേരാണ് രോഗമുക്തരായത്.
from mangalam.com https://ift.tt/2SuwpB3
via IFTTT
No comments:
Post a Comment