ലണ്ടന്‍: കോവിഡ് വ്യാപനത്തിന്റെ പേരിലുള്ള െചെന- യു.എസ്. പോര് പുതിയ തലത്തില്‍. െവെറസിനെ െകെകാര്യം ചെയ്യുന്നതില്‍ െചെനയ്ക്കു വീഴ്ച പറ്റിയെന്ന യു.എസ്. വാദത്തിനു പിന്തുണയുമായി യു.കെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ രംഗത്തെത്തി. വിവാദം ചൂടുപിടിക്കുന്നതിനിടെ െവെറസുകളെ അശ്രദ്ധമായാണു െചെനീസ് ഗവേഷകര്‍ െകെകാര്യം ചെയ്യുന്നതെന്ന ആരോപണത്തിനു തെളിവായി പാശ്ചാത്യ രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടിയ ചിത്രങ്ങള്‍ െചെന തങ്ങളുടെ വെബ്‌െസെറ്റുകളില്‍നിന്നു നീക്കി.
യു.എസ്, യു.കെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലെ ചാരസംഘടനകളുടെ സംയുക്ത സംരംഭമായ ''െഫെവ് ഐസ്'' സമര്‍പ്പിച്ച 15 പേജുള്ള റിപ്പോര്‍ട്ടിന്റെ പേരിലാണു പുതിയ പോര്‍മുഖം തുറന്നത്. െവെറസിന്റെ ആദ്യഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ െചെന മറച്ചുവച്ചതാണു ലോകമാകെ രോഗവ്യാപനത്തിനു കാരണമായതെന്ന ആരോപണം ശരിവയ്ക്കുന്നതാണു െഫെവ് ഐസിന്റെ നിഗമനം. വുഹാനിലെ വെറ്റ് മാര്‍ക്കറ്റിനു സമീപത്തുള്ള വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് െവെറോളജിയില്‍നിന്നാണു െവെറസ് പടര്‍ന്നതെന്നതിനു തെളിവു ലഭിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് െവെറോളജിയിലെ ശാസ്ത്രജ്ഞര്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെ പരീക്ഷണങ്ങള്‍ നടത്തുന്നതിന്റെ ചിത്രങ്ങളും അന്വേഷകര്‍ പങ്കുവച്ചു. യു.എസ്. എംബസിയിലെ സാങ്കേതിക വിദഗ്ധന്‍ റിക് സ്വിറ്റ്‌സെര്‍ 2018 ല്‍ വുഹാനിലെ ലാബ് സന്ദര്‍ശിച്ചപ്പോള്‍ കണ്ട സുരക്ഷാ പാളിച്ചയും റിപ്പോര്‍ട്ടിലുണ്ട്. 1,500 െവെറസ് പതിപ്പുകള്‍ സൂക്ഷിക്കുന്ന ശീതീകരണ സംവിധാനത്തിലെ തകരാറുകള്‍ കഴിഞ്ഞ മാസം ബി.ബി.സി. പുറത്തുവിട്ടിരുന്നു.
കോവിഡിനു കാരണമായ െവെറസുമായി ജനിതകഘടനയില്‍ 96 ശതമാനം സാമ്യമുള്ള വവ്വാലുകളില്‍നിന്നുള്ള െവെറസുകളെക്കുറിച്ചാണു ലാബില്‍ പഠനം നടന്നിരുന്നത്. വവ്വാലുകളില്‍നിന്നു മനുഷ്യരിലേക്ക് ഇതു പടരുമെന്ന് 2015-ല്‍ തന്നെ കണ്ടെത്തിയിരുന്നു. ലക്ഷണങ്ങളില്ലാത്ത െവെറസ് വാഹകരെക്കുറിച്ചുള്ള വിവരങ്ങള്‍ െചെന രഹസ്യമാക്കി വയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു െവെറസ് പടരുമെന്ന കാര്യവും െചെന പുറത്തുവിട്ടില്ല. ഇക്കാര്യം ജനുവരി 20 വരെ മറച്ചുവച്ചു. ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ വഴിയും രോഗം പടരാമെന്ന വിവരവും പങ്കുവച്ചില്ല.
തുടര്‍ച്ചയായി വിമര്‍ശിക്കുന്ന യു.എസിനും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും മറുപടിയുമായി െചെന. കോവിഡ് വ്യാപനത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും യു.എസ് അവഗണിച്ചെന്നാണു െചെനയുടെ വാദം. ഫ്രാന്‍സിലെ െചെനീസ് എംബസി ട്വിറ്ററിലാണു വിമര്‍ശനം. ഒന്നര മിനിറ്റിലേറെയുള്ള ആനിമേഷന്‍ വിഡിയോയും യു.എസിനെതിരേ െചെന പ്രയോഗിക്കുന്നുണ്ട്. ''വണ്‍സ് അപ്പോണ്‍ എ െവെറസ്'' എന്ന പേരിലുള്ള വിഡിയോയില്‍ രണ്ടു കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണുള്ളത്.
സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയാണു യു.എസിനെ ഓര്‍മിപ്പിക്കുന്നത്. മാസ്‌ക് അണിഞ്ഞ പ്രതിമയാണു െചെനയുടെ പ്രതിനിധി. കോവിഡ് സംബന്ധിച്ചു മുന്നറിയിപ്പ് നല്‍കിയിട്ടും വെറും ഫഌ മാത്രമാണെന്നു യു.എസ്. നിലപാടെടുക്കുന്നതായാണു വീഡിയോയിലുള്ളത്.
from mangalam.com https://ift.tt/3fjBG83
via IFTTT
No comments:
Post a Comment