കൊല്ലം: കൊല്ലം അഞ്ചലില്‍ രണ്ടു തവണ പാമ്പുകടിയേറ്റ് യുവതി മരിക്കാനിടയായ സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെയും സഹായികളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25)യാണ് വീട്ടിലെ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ചത്. ഉത്ര മരിച്ച ശേഷമുള്ള സൂരജിന്റെ പെരുമാറ്റത്തിലെ പന്തികേട് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഉത്രയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അടൂര്‍ പറക്കോട് സ്വദേശിയാണ് ഉത്രയുടെ ഭര്‍ത്താവ് സൂരജ്. ഇയാള്‍ക്ക് പാമ്പ് പിടുത്തക്കാരുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് ഇയാളെയും രണ്ടു സഹായികളും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഉറക്കത്തില്‍ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നെന്നാണു സൂചന. പാമ്പ് പിടുത്തക്കാരില്‍നിന്നു പതിനായിരം രൂപയ്ക്ക് പാമ്പിനെ വിലയ്ക്കു വാങ്ങിയതാണെന്നും പോലീസിനു വിവരം ലഭിച്ചു. പാമ്പ കടിയേറ്റാല്‍ ഉറക്കത്തില്‍ നിന്ന് ഉണരുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറഞ്ഞത്. പ്രത്യേകിച്ചും മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റാല്‍ അസഹനീയമായ വേദന ആയിരിക്കുമെന്നും പറയുന്നു. എന്നാല്‍, ഉത്ര പാമ്പ് കടിയേറ്റത് അറിഞ്ഞില്ലെന്നായിരുന്നു സൂരജ് പറഞ്ഞത്.
മാര്‍ച്ച് രണ്ടിനു സൂരജിന്റെ വീട്ടില്‍വച്ചാണ് ആദ്യം ഉത്രയ്ക്കു പാമ്പിന്റെ കടിയേറ്റത്. തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് വിശ്രമത്തിനായി പോന്നതായിരുന്നു. കഴിഞ്ഞ ഏഴിനു ഉത്രയ്ക്കു വീണ്ടും പാമ്പ് കടി ഏല്‍ക്കുകയായിരുന്നു. സംഭവങ്ങള്‍ നടക്കുമ്പോള്‍ രണ്ടു പ്രാവശ്യവും സൂരജ് മുറിയില്‍ ഉണ്ടായിരുന്നു. ഉത്ര മരിച്ചശേഷം വീട്ടിലെത്തി കിടപ്പുമുറിയില്‍ നിന്ന് പാമ്പിനെ കൊന്നതും സൂരജാണ്. ഇതിനിടെ ഉത്രയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയ്ക്ക് എതിരായി സൂരജും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഉത്രയുടെ സ്വത്ത് തട്ടി എടുക്കാന്‍ സഹോദരന്‍ കൊന്നതാണെന്ന തരത്തിലായിരുന്നു പരാതി.
from mangalam.com https://ift.tt/2zt0U3V
via IFTTT
No comments:
Post a Comment