ബെയ്ജിങ്ങ്: ചൈനയില്‍ വീണ്ടും പുതിയതായി മൂന്നു കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കോവിഡ് മഹാമാരി ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ടതിനു ശേഷം കഴിഞ്ഞ ദിവസം ആദ്യമായി ചൈനയില്‍ ഒരൊറ്റ കോവിഡ് കേസ് പോലും സ്ഥിരീകരിച്ചിരുന്നില്ല. തുടര്‍ന്നാണ് മെയ് 23 നു വീണ്ടും കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പുതിയതായി സ്ഥിരീകരിച്ച മൂന്നു കേസുകളില്‍ ഒരൊണ്ണം സമ്പര്‍ക്കത്തിലൂടെയും രണ്ടെണ്ണം പുറത്തു നിന്നെത്തിയവരിലുമാണ് സ്ഥിരീകരിച്ചിരിക്കുന്നതെന്നും എന്‍എച്ച്‌സി വ്യക്തമാക്കി.
വെള്ളിയാഴ്ച ആദ്യമായാണ് ചൈനയില്‍ ഒരൊറ്റ കേസു പോലും സ്ഥിരീകരിക്കാത്തത്. അതേസമയം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് കേസുകളുടെ എണ്ണം 28 ല്‍ നിന്നും 36 ആയതായും എന്‍എച്ച്‌സി കൂട്ടിച്ചേര്‍ത്തു. ചൈനയില്‍ ഇതുവരെ കോവിഡ് രരോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 82,974 ആണ്. 4,634 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായിരിക്കുന്നത്.
from mangalam.com https://ift.tt/3bTqCeV
via IFTTT
No comments:
Post a Comment