കാസര്‍ഗോഡ്: നീലേശ്വരം സ്വദേശിനിയും ബ്രണ്ണന്‍കോളജ് വിദ്യാര്‍ഥിനിയുമായ അഞ്ജന ഗോവയില്‍ മരണമടഞ്ഞ സംഭവം കൊലപാതകമെന്ന് അമ്മ മിനി. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിന്റെ തലേ ദിവസം വിളിച്ച് ഗോവയില്‍നിന്ന് നാട്ടിലെത്തി കുടുംബത്തോടൊപ്പം ജീവിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും അമ്മ പറഞ്ഞു. തിരക്കഥ എഴുതാനെന്നു പറഞ്ഞാണ് ഒരു സംഘം ആളുകള്‍ മകളെ കൊണ്ടുപോയത്.
ഒരിക്കലും അവള്‍ ആത്മഹത്യ ചെയ്യില്ല. അത്രയ്ക്ക് തന്റേടിയായിരുന്നു. വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നു എന്റെ മകള്‍ക്ക്. പക്ഷെ അവരുടെ ചതിക്കുഴിയില്‍ അവള്‍ പെട്ടുപോയി. ഒരു കുടുംബത്തിന്റെ മൊത്തം സ്വപ്‌നമാണ് അവര്‍ തകര്‍ത്തത്. മകളുടെ മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഇനി ഒരമ്മയ്ക്കും ഈ വേദന വരാന്‍ പാടില്ലെന്നും അമ്മ മിനി പറയുന്നു.
കാസര്‍ഗോഡ് നീലേശ്വരം സ്വദേശിനി അഞ്ജന കഴിഞ്ഞ മേയ് 13ന് രാത്രി മരിച്ചതായാണ് കൂടെയുണ്ടായിരുന്നവര്‍ അമ്മയെ വിളിച്ചറിയിച്ചത്. ഒന്‍പതാംക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവ് നഷ്ടപ്പെട്ടതോടെ അമ്മ മിനിയുടെ തണലിലായിരുന്നു മൂന്നു മക്കളടങ്ങിയ കുടുംബം.
എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ എ പ്ലസും പ്രിഡിഗ്രിക്ക് സയന്‍സ് വിഷയത്തില്‍ 90 ശതമാനം മാര്‍ക്കും വാങ്ങി വിജയിച്ച അഞ്ജന ഐ.എ.എസ് മോഹത്തോടെയാണ് തുടര്‍ പഠനത്തിനായി ബ്രണ്ണന്‍ കോളജ് തിരഞ്ഞെടുത്തത്. പഠനത്തിലും കലാകായിക വിഷയത്തിലും സമര്‍ഥയായിരുന്നു ഈ വിദ്യാര്‍ഥിനി. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായിരിക്കെയാണ് ഒരു സംഘത്തിന്റെ വലയില്‍ അഞ്ജന പെടുന്നതെന്ന് മിനി പറയുന്നു.
അതിനിടയില്‍ മകളെ കാണാതായതോടെ കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് സ്‌റ്റേഷനില്‍ അമ്മ പരാതി നല്‍കി. പിന്നീട് ഇവരെ കണ്ടെത്തി പോലീസ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതിയില്‍നിന്നും ഒരു സ്ത്രീസുഹൃത്തിനൊപ്പം അഞ്ജനയെ കോടതി വിട്ടയച്ചു.
പിന്നീട് കോഴിക്കോട് താമസിച്ചുവരികയായിരുന്ന അഞ്ജന ലോക്ക് ഡൗണിന് മുന്‍പ് ഏതാനും സുഹൃത്തുക്കളുടെ കൂടെ ഗോവയിലേക്കു കടന്നു. ഗോവയിലെത്തിയ ശേഷം കൂട്ടുകാര്‍ ശരിയല്ലെന്നും നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയണമെന്നും വീട്ടുകാരെ വിളിച്ചറിയിച്ചതിന്റെ പിറ്റേന്നാണ് മരിച്ചതായി വിവരം ലഭിച്ചത്. ഈ സംഘത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍കൂടി സമാന രീതിയില്‍ കൊല്ലപ്പെട്ടതായാണ് അമ്മ നല്‍കുന്ന വിവരം.
from mangalam.com https://ift.tt/3gpszU6
via IFTTT
No comments:
Post a Comment