വിദേശപൗരത്വമുള്ള ഇന്ത്യക്കാര്‍ക്കും നാട്ടിലേക്കു മടങ്ങാം ; ആഭ്യന്തര വിമാനയാത്ര തിങ്കളാഴ്ച മുതല്‍ ; കൊച്ചിയില്‍നിന്ന് ആഴ്ചയില്‍ 113 സര്‍വീസുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 22, 2020

വിദേശപൗരത്വമുള്ള ഇന്ത്യക്കാര്‍ക്കും നാട്ടിലേക്കു മടങ്ങാം ; ആഭ്യന്തര വിമാനയാത്ര തിങ്കളാഴ്ച മുതല്‍ ; കൊച്ചിയില്‍നിന്ന് ആഴ്ചയില്‍ 113 സര്‍വീസുകള്‍

ന്യൂഡല്‍ഹി: വിദേശപൗരത്വമുള്ള ഇന്ത്യക്കാരില്‍ ചില വിഭാഗങ്ങള്‍ക്കു കോവിഡ് ലോക്ക്ഡൗണിനേത്തുടര്‍ന്നുള്ള വിസ, സഞ്ചാരനിയന്ത്രണങ്ങളില്‍ ഇളവുനല്‍കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. മാതൃരാജ്യത്തേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന ചില വിഭാഗത്തിലുള്ള ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒ.സി.ഐ)ക്കാര്‍ക്ക് അതിനുള്ള അവസരമൊരുക്കുന്നതിനായാണിത്.

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ''വന്ദേഭാരത്'' പദ്ധതിപ്രകാരം ഏര്‍പ്പെടുത്തിയ വിമാനം, ട്രെയിന്‍, കപ്പല്‍, മറ്റു വാഹനങ്ങള്‍ എന്നിവയില്‍ ഒ.സി.ഐ. കാര്‍ഡ് ഉടമകള്‍ക്ക് മുന്‍ഉത്തരവുപ്രകാരമുള്ള നിയന്ത്രണം ബാധകമല്ലെന്നു മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. വിജ്ഞാപനപ്രകാരം താഴെപ്പറയുന്ന വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കു നാട്ടിലേക്കു മടങ്ങാം.

1) മരണം പോലെ കുടുംബത്തിലെ അത്യാവശ്യകാര്യങ്ങള്‍ക്കായി നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്ന ഒ.സി.ഐ. കാര്‍ഡ് ഉടമകള്‍.

2) ഒ.സി.ഐ. കാര്‍ഡുള്ള ഇന്ത്യക്കാര്‍ക്കു ജനിച്ച കുട്ടികള്‍.

3) ദമ്പതികളില്‍ ഒരാള്‍ ഒ.സി.ഐ. കാര്‍ഡുള്ളയാളും മറ്റേയാള്‍ ഇന്ത്യന്‍ പൗരനുമാണെങ്കില്‍. (ഇരുവര്‍ക്കും ഇന്ത്യയില്‍ സ്ഥിരംവസതി ഉണ്ടായിരിക്കണം).

4) ഒ.സി.ഐ. കാര്‍ഡുള്ള, പ്രായപൂര്‍ത്തിയായ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍. (ഇവരുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍ ജീവിക്കുന്ന, ഇന്ത്യന്‍ പൗരന്‍മാരായിരിക്കണം).

കുട്ടികള്‍ക്ക് ഒ.സി.ഐ. കാര്‍ഡുണ്ടെങ്കിലും വന്ദേഭാരത് പദ്ധതിപ്രകാരമുള്ള വിമാനങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്നില്ലെന്ന് അമേരിക്കന്‍ പൗരത്വമുള്ള ഇന്ത്യക്കാര്‍ പരാതിപ്പെട്ടിരുന്നു. ഒ.സി.ഐ. കാര്‍ഡുള്ള ഇന്ത്യന്‍ വംശജര്‍ക്കു സാധാരണഗതിയില്‍ വിസ കൂടാതെതന്നെ നാട്ടിലേക്കു യാത്രാനുമതി ഉണ്ടായിരുന്നതാണ്. ഇന്ത്യയില്‍ കൃഷിഭൂമി വാങ്ങുക, വോട്ടവകാശം, തെരഞ്ഞെടുപ്പില്‍ മത്സരിക്കുക, സര്‍ക്കാരുദ്യോഗം വഹിക്കുക തുടങ്ങി ചില കാര്യങ്ങളൊഴികെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കുള്ള മിക്ക അവകാശങ്ങളും ഒ.സി.ഐ. വിഭാഗക്കാര്‍ക്ക് അനുവദിച്ചിട്ടുണ്ട്. 50 രാജ്യങ്ങളില്‍നിന്നുള്ള ഇന്ത്യക്കാരെക്കൂടി നാട്ടിലെത്തിക്കേണ്ടതിനാല്‍ വന്ദേഭാരത് പദ്ധതി കേന്ദ്രസര്‍ക്കാര്‍ ജൂണ്‍ 13 വരെ നീട്ടിയിട്ടുണ്ട്.

കൊച്ചി: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ആഭ്യന്തര വിമാനയാത്രയ്ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കിയതോടെ കൊച്ചി വിമാനത്താവളം ഒരുങ്ങി. മുപ്പതു ശതമാനം സര്‍വീസുകള്‍ നടത്താനാണ് വിമാന കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതനുസരിച്ച് കൊച്ചിയില്‍നിന്ന് പ്രതിവാരം 113 സര്‍വീസുകള്‍ ഉണ്ടാകും. സമ്പൂര്‍ണമായി യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ചെക്ക്-ഇന്‍, സുരക്ഷാ പരിശോധന, തിരിച്ചറിയല്‍ പ്രക്രിയകള്‍ നടത്താന്‍ കൊച്ചി വിമാനത്താവളം തയാറായിട്ടുണ്ട്.

മേയ് 25 മുതല്‍ ജൂണ്‍ 30 വരെ നിശ്ചയിച്ചിട്ടുള്ള ആദ്യഘട്ട സമയപ്പട്ടികയനുസരിച്ച് അഗത്തി, ബംഗളുരു, കോഴിക്കോട്, ചെെന്നെ, ഡെല്‍ഹി, െഹെദരാബാദ്, കണ്ണൂര്‍, മുംെബെ, െമെസൂര്‍, പൂനെ എന്നീ നഗരങ്ങളിലേക്കും തിരിച്ചും കൊച്ചി സര്‍വീസുണ്ടാകും.
വെബ് ചെക്ക് ഇന്‍, ആരോഗ്യസേതു മൊെബെല്‍ ആപ്പ്, സ്വയം വിവരം നല്‍കല്‍ എന്നിവ സംബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുവേണം യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്താന്‍. എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ, അലയന്‍സ് എയര്‍, ഇന്‍ഡിഗോ, സ്‌െപെസ്‌ജെറ്റ്, വിസ്താര, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ എയര്‍െലെനുകളാണ് സര്‍വീസ് നടത്തുന്നത്. യാത്രയ്ക്ക് നാലു മണിക്കൂര്‍ മുമ്പുതന്നെ യാത്രക്കാര്‍ക്ക് ടെര്‍മിനലിനുള്ളില്‍ പ്രവേശിക്കാം. രണ്ടു മണിക്കൂറിനു മുമ്പെങ്കിലും ടെര്‍മിനലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കണം. വിമാനക്കമ്പനികള്‍ ഓണ്‍െലെന്‍ ബുക്കിങ് തുടങ്ങിക്കഴിഞ്ഞു.

* വിമാനയാത്രക്കാര്‍ക്കായുള്ള നിര്‍ദേശങ്ങള്‍:

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സൗകര്യങ്ങള്‍ കൊച്ചി വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തില്‍ എത്തുന്നവര്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണം.

* യാത്രക്കാര്‍ വെബ് ചെക് ഇന്‍ ചെയ്തിരിക്കണം. മാസ്‌ക് ധരിച്ചുവേണം ടെര്‍മിനലില്‍ എത്താന്‍. ബോര്‍ഡിങ് ഗേറ്റിന് തൊട്ടുമുമ്പ് ഫേസ് ഷീല്‍ഡ്, മാസ്‌ക്, സാനിെറ്റെസര്‍ പായ്ക്കറ്റുകള്‍ എന്നിവയടങ്ങിയ കിറ്റ് എയര്‍െലെനുകള്‍ നല്‍കും. ഇവ, യാത്രയില്‍ ഉപയോഗിക്കണം. ഒരു ഹാന്‍ഡ് ബാഗേജ്, ചെക്ക്- ഇന്നിലൂടെ കൊണ്ടുപോകാവുന്ന ബാഗ് എന്നിവ മാത്രമേ അനുവദിച്ചിട്ടുള്ളൂ.

* വാഹനങ്ങളില്‍ നിന്നിറങ്ങി ടെര്‍മിനലിന്റെ പുറപ്പെടല്‍ ഭാഗത്ത് എത്തുന്നതുവരെയുള്ള വഴികളിലും ഇടനാഴികളിലും സാമൂഹിക അകലം പാലിക്കലുമായി ബന്ധപ്പെട്ട അടയാളങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. വരിയില്‍ നില്‍ക്കുമ്പോള്‍ തറയിലെ അടയാളങ്ങളില്‍ മാത്രം നില്‍ക്കണം.

*ടെര്‍മിനലിനുള്ളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് സാനിെറ്റെസര്‍ ഉപയോഗിച്ച് െകെകള്‍ വൃത്തിയാക്കുക. ചുവരില്‍ ഓട്ടോമാറ്റിക് സാനിെറ്റെസര്‍ യന്ത്രം സ്ഥാപിച്ചിട്ടുണ്ട്.

*നിങ്ങളുടെ മൊെബെല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ആരോഗ്യസേതു ആപ്പ് ജീവനക്കാരനെ കാണിക്കുക. ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടില്ലെങ്കില്‍ ഒന്നാം ഗേറ്റിന്റെ അരികില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക്കുമായി ബന്ധപ്പെടുക. അവര്‍ തരുന്ന ഫോറം പൂരിപ്പിച്ച് വീണ്ടും ഡിപ്പാര്‍ച്ചര്‍ ഗേറ്റിനരികില്‍ എത്തുക.

* ഇതുകഴിഞ്ഞാല്‍ ശരീര ഊഷ്മാവ് പരിശോധിക്കുന്ന സ്ഥലമാണ്. ഇതിനായി സ്ഥാപിച്ചിട്ടുള്ള സ്‌കാനറിന് മുന്നിലും തുടര്‍ന്ന് സുരക്ഷാ ബോക്‌സിനു മുന്നിലും എത്തുക. സുരക്ഷാ ബോക്‌സിനുള്ളിലെ കണ്ണാടി സ്‌ക്രീനിനുള്ളിലെ സി.ഐ.എസ്.എഫ് ജീവനക്കാര്‍ക്ക് മൊെബെല്‍ ഫോണിലെ വെബ് ചെക്ക് ഇന്‍ സ്‌ക്രീനിലുള്ള ബോര്‍ഡിങ് പാസ് കാണിക്കുക. ഇത് സ്‌കാന്‍ ചെയ്യാന്‍ ക്യാമറാസംവിധാനം സിയാല്‍ സജ്ജമാക്കിയിട്ടുണ്ട്.

* ഇനി ബാഗേജ് അണുവിമുക്തമാക്കലാണ്. ഇതിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഹാന്‍ഡ് ബാഗേജ് മാത്രമുള്ള യാത്രക്കാര്‍ക്ക് ഇവിടെനിന്ന് നേരിട്ട് സുരക്ഷാ-പരിശോധനാ ഭാഗത്തേയ്ക്ക് പോകാം. ചെക്ക്-ഇന്‍ ബാഗ് ഉണ്ടെങ്കില്‍ മാത്രം ചെക്ക് ഇന്‍ കൗണ്ടറില്‍ എത്തി വെബ് ചെക്ക് ഇന്‍ സ്‌ക്രീന്‍, എയര്‍െലെന്‍ ജവനക്കാരെ കാണിക്കുക. ബാഗേജ് ഏല്‍പ്പിക്കുക.

* ഒന്നാം നിലയിലെ സുരക്ഷാപരിശോധനയാണ് ഇനി. പരിശോധനയ്ക്ക് തൊട്ടുമുമ്പ് സി.ഐ.എസ്.എഫ് ജീവനക്കാരനെ ബോര്‍ഡിങ് പാസ് കാണിച്ചശേഷം സുരക്ഷാപരിശോധനയ്ക്ക് വിധേയമാകുക.

* സുരക്ഷാപരിശോധന കഴിഞ്ഞാല്‍ നിശ്ചിത ഗേറ്റിനു മുന്നില്‍ സാമൂഹിക അകലം പാലിച്ച് സജ്ജമാക്കിയിട്ടുള്ള ഇരിപ്പിടങ്ങളില്‍ ഇരിക്കുക. കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, ടെര്‍മിനലിനുള്ളില്‍ കടകള്‍ പ്രവര്‍ത്തിക്കും. ഭക്ഷണസാധനങ്ങള്‍ കടകളില്‍നിന്ന് വാങ്ങി, ഗേറ്റിനു മുന്നിലുള്ള സീറ്റുകളില്‍ വന്നിരുന്ന കഴിക്കാവുന്നതാണ്.

* ബോര്‍ഡിങ് അറിയിപ്പു വന്നാല്‍, എയ്‌റോബ്രിഡ്ജില്‍ പ്രവേശിക്കുന്നത് തൊട്ടുമുമ്പ് എയര്‍െലെന്‍ ജീവനക്കാര്‍ നല്‍കുന്ന സുരക്ഷാ കിറ്റ് വാങ്ങുക. ഇവിടെ സജ്ജമാക്കിയിട്ടുള്ള ക്യാമറയില്‍ മൊെബെല്‍ ഫോണിലുള്ള ബോര്‍ഡിങ് പാസ് കാണിക്കുക. ഇവിടേയും ശരീര ഊഷ്മാവ് പരിശോധനയുണ്ടാകും. കൂടിയ ഊഷ്മാവ് തിരിച്ചറിയപ്പെട്ടാല്‍ യാത്രക്കാരനെ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ ഭാഗത്തേയ്ക്ക് മാറ്റും. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയി ലേയ്ക്ക് കൊണ്ടുപോകും.

* സുരക്ഷാ കിറ്റിലുള്ള സാധനങ്ങള്‍ അണിഞ്ഞുവേണം വിമാനത്തിലിരിക്കാന്‍.

* വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന യാത്രക്കാരുടെ ബാഗേജ് അണുവിമുക്തമാക്കും. വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ച്, ട്രോളികള്‍ ഉപയോഗിക്കുന്നത് അഭികാമ്യമല്ല. ടെര്‍മിനലിനു പുറേത്തക്ക് ഇറങ്ങുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്വാറെന്റെന്‍/ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക. യാത്രക്കാര്‍ക്കായി പ്രീ പെയ്ഡ് ടാക്‌സി സൗകര്യം ലഭ്യമാണ്.



from mangalam.com https://ift.tt/2LOlwWO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages