നവവധുവിന്‌ വിവാഹമോതിരമെത്തിച്ച് അഗ്നിരക്ഷാസേന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 6, 2020

നവവധുവിന്‌ വിവാഹമോതിരമെത്തിച്ച് അഗ്നിരക്ഷാസേന

ഇരിട്ടി : അഗ്നിരക്ഷാസേനയുടെ ചരിത്രത്തിലെ അപൂർവസേവനമായിരിക്കും അത്‌. വിവാഹത്തിന്‌ തൊട്ടുമുൻപ്‌ നവവധുവിന്‌ വിവാഹമോതിരം എത്തിച്ചുകൊടുത്തത്‌ അഗ്നിരക്ഷാസേനയായിരുന്നു. കരിക്കോട്ടക്കരിയിലെ താളുകണ്ടത്തിൽ മറിയ ഇമ്മാനുവേലിനാണ്‌ വിവാഹമോതിരം ഇരിട്ടി ഫയർഫോഴ്‌സ്‌ എത്തിച്ചത്‌.വ്യാഴാഴ്‌ചയാണ്‌ വിവാഹം. താളുകണ്ടത്തിൽ ഇമ്മാനുവേൽ - ലില്ലി ദമ്പതിമാരുടെ മകളായ മറിയയും കണിച്ചാർ ചെങ്ങോത്തെ ഒറ്റപ്ലാക്കൽ ജോസ് - മേരിക്കുട്ടി ദമ്പതിമാരുടെ മകൻ ജോമിനും തമ്മിലുള്ള വിവാഹം ഏപ്രിൽ 16-നായിരുന്നു നടക്കേണ്ടിയിരുന്നത്. മുംബൈയിലായിരുന്ന വരൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഉടനെ നാട്ടിൽ എത്തിയെങ്കിലും കോവിഡ്‌ നിരീക്ഷണത്തിൽ കഴിയേണ്ടിവന്നു. അതിനാലാണ്‌ വിവാഹം മേയ് ഏഴിലേക്ക് മാറ്റിവെച്ചത് . ലോക്‌ഡൗണിന്‌ മുൻപേതന്നെ വിവാഹമോതിരം കണ്ണൂരിലെ ഒരു ജൂവലറിയിൽ ബുക്ക്‌ ചെയ്‌തിരുന്നു. വിവാഹമോതിരം എത്തിക്കാൻ ബുദ്ധിമുട്ടാവമെന്ന്‌ കരുതിയാണ്‌ വീട്ടുകാർ അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്‌. ഒരു മടിയും കാണിക്കാതെ അവർ സംഗതി ഏറ്റെടുത്തു. ചൊവ്വാഴ്ച വൈകിട്ടോടെ മോതിരങ്ങൾ അസി. സ്റ്റേഷൻ ഓഫീസർ ടി. മോഹനൻ, സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ ബെന്നി ദേവസ്യ, ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ ആൻഡ് ഡ്രൈവർ വി. രാജൻ എന്നിവരുടെ നേതൃത്വത്തിൽ നവവധു മറിയ ഇമ്മാനുവേലിന് കരിക്കോട്ടക്കരിയിലെ വീട്ടിലെത്തി കൈമാറി. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് 20 പേർ മാത്രം പങ്കെടുത്തുകൊണ്ട് കരിക്കോട്ടക്കരി പള്ളിയിൽ വ്യാഴാഴ്ച രാവിലെ ഇവരുടെ വിവാഹം നടക്കും.


from mathrubhumi.latestnews.rssfeed https://ift.tt/2W8InCv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages