തിരുവനന്തപുരം: കോവിഡ് കാലിയാക്കിയ ഖജനാവ് നിറയ്ക്കാൻ മറ്റുസംസ്ഥാനങ്ങൾക്കുപിന്നാലെ കേരളവും മദ്യനികുതിയിൽ കണ്ണുവെക്കുന്നു. മദ്യത്തിൽനിന്ന് നികുതിയായോ സെസ് ആയോ കൂടുതൽ വരുമാനം കണ്ടെത്താൻ സംസ്ഥാന സർക്കാർ ആലോചന തുടങ്ങി. മദ്യവിൽപ്പനശാലകൾ തുറക്കുന്നതോടെ അധികനികുതിയിൽ തീരുമാനമുണ്ടായേക്കും. മറ്റുവരുമാനങ്ങൾ കുത്തനെ കുറഞ്ഞതിനാൽ ഡൽഹി സർക്കാർ മദ്യത്തിന്റെ ചില്ലറവിലയിൽ 70 ശതമാനം 'കോവിഡ് പ്രത്യേക ഫീ' ചുമത്തി. ആന്ധ്രാപ്രദേശ് 50-70 ശതമാനവും രാജസ്ഥാൻ പത്തുശതമാനവും നികുതി കൂട്ടി. കേരളത്തിൽ മദ്യത്തിന് ഇപ്പോൾ പലതട്ടുകളായി 100 മുതൽ 210 ശതമാനംവരെ നികുതിയുണ്ട്. ഇത് അങ്ങേയറ്റമാണെന്ന നിലപാടാണ് എക്സൈസ് വകുപ്പിന്. അതിനാൽ സെസ് ചുമത്താനാണ് കൂടുതൽ സാധ്യത. 2018-ലെ പ്രളയത്തിനുശേഷം ഏതാനും മാസം മദ്യത്തിന് പ്രത്യേക സെസ് ചുമത്തി ഏകദേശം 300 കോടിരൂപ സംസ്ഥാനം നേടിയിരുന്നു. Content Highlights:COVID cess may impose on Liqueur in Kerala
from mathrubhumi.latestnews.rssfeed https://ift.tt/2L3oGWf
via
IFTTT
No comments:
Post a Comment