വാഷിംഗ്ടണ്‍: മുന്‍വൈസ് പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് നേതാവുമായ ജോ ബൈഡനെതിരെ ലൈംഗിക പീഡനാരോപണവുമായി യുവതി. 27 വര്‍ഷം മുമ്പ് ജോ ബൈഡന്‍ തന്നെ ലൈംഗികമായി അപമാനിച്ചെന്നാരോപിച്ച് യുഎസ് സെനറ്റിലെ മുന്‍ ജീവനക്കാരിയും 56 കാരിയുമായ ടാര റീഡ് ആണ് രംഗത്തെത്തിയിരിക്കുന്നത്.
ആരോപണം ബൈഡന്‍ നിഷേധിച്ചു. ഒരു പോഡ്കാസ്റ്റിലാണ് റീഡ് തനിക്ക് ബൈഡനില്‍ നിന്ന് മോശം അനുഭവമുണ്ടായതെന്ന് തുറന്ന് പറഞ്ഞത്. സംഭവം നടന്ന വാഷിംഗ്ടണ്‍ പോലീസ് കേസ് ഫയല്‍ ചെയ്തു. എന്നാല്‍, പോലീസിനോട് അന്ന് ബൈഡന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഇത്രയും കാലം മുന്‍പുണ്ടായെന്ന് ആരോപിക്കപ്പെടുന്ന സംഭവം ഇപ്പോള്‍ ഉയര്‍ന്നുവരുന്നതെന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് ബൈഡന്‍ പറഞ്ഞു.
'ആരോപണം ഉന്നയിച്ചവര്‍ അന്നത്തെ പരാതിയുടെ കോപ്പി ഹാജരാക്കിയിട്ടില്ല. അവരുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യാനോ അവരെ ആക്രമിക്കാനോ ഞാന്‍ ഉദ്ദേശിക്കുന്നുമില്ല. പക്ഷേ വസ്തുത എന്താണെന്ന് പറയാനുള്ള അവകാശം എനിക്കുണ്ടെന്നും' 77 കാരനായ ബൈഡന്‍ പറഞ്ഞു.
from mangalam.com https://ift.tt/3djmQNl
via IFTTT
No comments:
Post a Comment