കിം തിരിച്ചെത്തി? പ്യോങ്യോങില്‍ ഉദ്ഘാടനച്ചടങ്ങില്‍ കിം എത്തിയെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 1, 2020

കിം തിരിച്ചെത്തി? പ്യോങ്യോങില്‍ ഉദ്ഘാടനച്ചടങ്ങില്‍ കിം എത്തിയെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്

കൊറിയ: വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ എവിടെയെന്ന ചോദ്യത്തിന് വിരാമമാകുന്നു. കിം മരിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. രാജ്യത്തെ പ്രധാന പൊതുപരിപാടികളില്‍ നിന്ന് കിം വിട്ടുനിന്നതാണ് പല ഊഹാപോഹങ്ങള്‍ക്കും കാരണമായത്. കിം ആരോഗ്യവാനാണെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടമായി വടക്കന്‍ കൊറിയന്‍ വാര്‍ത്ത ഏജന്‍സി പുറത്തുവന്നിരിക്കുകയാണ്. തലസ്ഥാനമായ പ്യോങ്യോങില്‍ ഒരു കമ്പനിയുടെ ഉദ്ഘാടനത്തില്‍ കിം എത്തിയെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വള നിര്‍മ്മാണ ഫാക്ടറിയുടെ ഉദ്ഘാടനമാണ് അദ്ദേഹം നിര്‍വഹിച്ചതെന്ന് കൊറിയന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കിം ഗുരതരാവസ്ഥയിലാണെന്നും ഹൃദയ സംബന്ധമായ ശസ്ത്രക്രിയക്ക് വിധേയനായെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
കഴിഞ്ഞ മാസം 12 നായിരുന്നു കിം അവസാനമായി പൊതുപരിപാടിയില്‍ പങ്കെടുത്തത്. പിന്നീട് പല പ്രധാന പരിപാടികളിലും അദ്ദേഹത്തെ കാണാതെ വന്നത് വലിയ അഭ്യുഹങ്ങള്‍ക്ക് ഇടയാക്കി. ഈ വാര്‍ത്തകള്‍ അമേരിക്കയും തെക്കന്‍ കൊറിയയും സ്ഥിരീകരിച്ചിരുന്നില്ല. കിമ്മിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ കിമ്മിന്റെ ട്രെയിന്‍ വടക്കന്‍ കൊറിയയിലെ വുസാന്‍ എന്ന നഗരത്തിലെ ലീഡര്‍ഷിപ്പ് സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മൂന്നാഴ്ചത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷമാണ് കിം തിരിച്ചെത്തിയെന്ന് വടക്കന്‍ കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ കിമ്മിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കിം പൊതുപരിപാടിയില്‍ പങ്കെടുത്തുവെന്ന വാര്‍ത്ത സ്വന്തം നിലയില്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്.



from mangalam.com https://ift.tt/3aWgmCr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages