കൊല്ലം: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ കോണ്‍ക്രീറ്റ് ജനല്‍ മറിഞ്ഞുവീണ് പിഞ്ചുബാലന്‍ മരിച്ചു. കുളത്തൂപ്പുഴ കല്ലുവെട്ടാന്‍കുഴി ഷാ മന്‍സിലില്‍ മുഹമ്മദ് ഷാന്‍ - ജസ്‌ന ദമ്പതികളുടെ മകന്‍ അയാന്‍ ഷാ എന്ന നാലര വയസ്സുകാരനാണ് ദാരുണാന്ത്യം.
കുട്ടിയുടെ പിതാവ് മുഹമ്മദ് ഷാന്‍ വീട്ടില്‍ കോണ്‍ക്രീറ്റ് കട്ടളയും ജനലും നിര്‍മ്മിച്ച് വില്‍ക്കുന്ന തൊഴിലാണ്. രണ്ടുനില വീടിന്റെ ആദ്യനില റോഡ് നിരപ്പിന് താഴെയാണ്. ഇവിടെയാണ് അടുക്കളയും നിര്‍മ്മാണ യൂണിറ്റുമുള്ളത്.
കുട്ടി കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. ഈ സമയം അമ്മ മുകളിലത്തെ നിലയില്‍ കുട്ടികള്‍ക്ക് ട്യൂഷനെടുക്കുകയായിരുന്നു.
അയാന്‍ഷായെ ഏറെനേരമായിട്ടും കാണാതിരുന്നതോടെ അമ്മ താഴെവന്ന് നോക്കുമ്പോഴാണ് കോണ്‍ക്രീറ്റ് ജനല്‍ ദേഹത്തേക്ക് മറിഞ്ഞ് അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അതുവഴി കടന്നുപോയ ബിഎസ്എന്‍എല്ലിന്റെ വാഹനത്തില്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
from mangalam.com https://ift.tt/3cvEsoR
via IFTTT
No comments:
Post a Comment