ഗൾഫ് മേഖലയിലെ ഒഴിപ്പിക്കലിനു നാവിക-വ്യോമസേനകൾ സജ്ജം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 2, 2020

ഗൾഫ് മേഖലയിലെ ഒഴിപ്പിക്കലിനു നാവിക-വ്യോമസേനകൾ സജ്ജം

ന്യൂഡൽഹി: കോവിഡ്-19ൻറെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാരിൻറെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് സൈന്യം. എല്ലാ തയ്യാറെടുപ്പും പൂർത്തിയായെന്നും അനുമതി ലഭിച്ചാൽ ഒഴിപ്പിക്കൽ തുടങ്ങുമെന്നും നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിങ് പറഞ്ഞു. സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്തിനൊപ്പം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായാണ് മൂന്നു സേനാമേധാവികൾക്കുമൊപ്പം സംയുക്തസേനാ മേധാവി മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്. കോവിഡ് പോരാളികൾക്ക് ആദരമർപ്പിക്കാനുള്ള സൈന്യത്തിന്റെ തീരുമാനം പ്രഖ്യാപിക്കാനാണ് ഇവർ മാധ്യമങ്ങളെ കണ്ടത്. “സായുധസേനയെ പ്രതിനിധാനംചെയ്ത് എല്ലാ കോവിഡ് പോരാളികൾക്കും ഞങ്ങൾ നന്ദി അറിയിക്കുന്നു. ഡോക്ടർമാർ, നഴ്സുമാർ, ശുചീകരണത്തൊഴിലാളികൾ, പോലീസുകാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ പ്രതിസന്ധി നിറഞ്ഞ ഈ ഘട്ടത്തിൽ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നുകാണിച്ചുതന്നു. അവർക്ക് ആദരമർപ്പിച്ചുകൊണ്ടുള്ള ചില പ്രത്യേക കാഴ്ചകൾക്കു രാജ്യം സാക്ഷ്യംവഹിക്കും'' -ജനറൽ റാവത്ത് പറഞ്ഞു. കോവിഡ് പോരാളികളെ ആദരിക്കാനുള്ള സൈന്യത്തിൻറെ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു. Content Highlights:corona virus; indian air force and indian navy are ready for evacuation from gulf region


from mathrubhumi.latestnews.rssfeed https://ift.tt/2z2Om2I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages