പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതിക്ക് വീണ്ടും പാമ്പുകടിയേറ്റ് മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 7, 2020

പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതിക്ക് വീണ്ടും പാമ്പുകടിയേറ്റ് മരണം

അഞ്ചല്‍ : പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കുകയായിരുന്ന യുവതി വീണ്ടും പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് മരിച്ചു. ഏറം വെള്ളശ്ശേരി വീട്ടില്‍ വിജയസേനന്‍ മണിമേഖല ദമ്പതിമാരുടെ മകള്‍ ഉത്ര (25) ആണ് ദാരുണമായി മരിച്ചത്. ഇന്നലെ രാവിലെ ഉറക്കമുണരാതിരുന്നതിനെ തുടര്‍ന്ന്
വീട്ടുകാര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴാണ് പാമ്പുകടിച്ച വിവരം അറിഞ്ഞത്.

തുടര്‍ന്ന് വീട്ടിലെത്തിയ ബന്ധുക്കള്‍ മുറിക്കുള്ളില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തുകയായിരുന്നു. രാത്രി തുറന്നിട്ടിരുന്ന ജനലിലൂടെയാകാം പാമ്പ് അകത്ത് കടന്നത് എന്ന് കരുതുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ അടൂര്‍, പറക്കോടിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍വെച്ച് ഉത്രയെ പാമ്പുകടിച്ചിരുന്നു. അന്ന് അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്. ഇതിന്റെ ചികിത്സ കഴിഞ്ഞ് ഏറത്തെ വീട്ടില്‍ വിശ്രമത്തിനെത്തിയതാണ്. ഇതിനിടെയാണ് ദാരുണമായ മരണം ഉത്രയെ തേടിയെത്തിയത്. ഭര്‍ത്താവ്: സൂരജ്. മകന്‍: ഒരുവയസ്സുള്ള ധ്രുവ്. സഹോദരന്‍: ബിജു.



from mangalam.com https://ift.tt/2YIYg4d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages