കൊവിഡ് രോഗബാധിതര്‍ 60 ലക്ഷം കവിഞ്ഞു; മരണം 3.66 ലക്ഷവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 29, 2020

കൊവിഡ് രോഗബാധിതര്‍ 60 ലക്ഷം കവിഞ്ഞു; മരണം 3.66 ലക്ഷവും

ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. 60,30, 294 ആണ് പുതുതായി പുറത്തുവരുന്ന കണക്ക്. ഇതിനകം 3.66 ലക്ഷം പേര്‍ മരണമടഞ്ഞു. 2,659,250 പേര്‍രോഗഗമുക്തി നേടിയപ്പോള്‍ 3,004,235 പേര്‍ ചികിത്സയില്‍ തുടരുകയാണ്. അമേരിക്കയും ബ്രസീലുമാണ് രോഗബാധിതരുടെ എണ്ണത്തില്‍ മുന്നില്‍. ബ്രസീലില്‍ മരണനിരക്കും കുതിച്ചുയരുകയാണ്.

അമേരിക്കയില്‍ രോഗികളുടെ എണ്ണം 17,45,606 ആയി. 1225 പേര്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണമടഞ്ഞു. മരണസംഖ്യ 102,798ല്‍ എത്തിയതായി ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി വ്യക്തമാക്കുന്നു. ഇന്നലെയും 1297 പേരാണ് അമേരിക്കയില്‍ മരണമടഞ്ഞത്.

ബ്രസീലിലും ആയിരത്തിലേറെ പേര്‍ മരണമടഞ്ഞു. ഇവിടെ 468,338 പേര്‍ രോഗബാധിതരായി. 27,944 പേര്‍ ഇതിനകം മരണമടഞ്ഞു. റഷ്യയില്‍ 387,623 രോഗബാധിതരും 4,374 മരണങ്ങളും റിപ്പേര്‍ട്ട് ചെയ്യുന്നു. സ്‌പെയിനില്‍ 285,644 പേര്‍വൈറസ് ബാധിതരായി. 27,121 പേര്‍ മരണമടഞ്ഞു. ബ്രിട്ടണില്‍ 271,222 പേര്‍ക്ക് വൈറസ് ബാധിച്ചപ്പോള്‍ 38,161 പേര്‍ മരണമടഞ്ഞു. യു.എസ് കഴിഞ്ഞാല്‍ മരണനിരക്കില്‍ രണ്ടാമത് യു.കെയാണ്.

ഇറ്റലിയില്‍ 232,248 രോഗികളും 33,229 മരണങ്ങളുമുണ്ടായി. ഫ്രാന്‍സില്‍ 186,835 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 28,714 പേര്‍ മരണമടഞ്ഞു. ജര്‍മ്മനിയില്‍ ഇത് യഥാക്രമം 183,019 ഉം 8,594 ഉം ആണ്. ഇന്ത്യയില്‍ 173,491 പേര്‍ക്ക് രോഗം ബാധിച്ചതായും 4,980 പേര്‍ മരണമടഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.



from mangalam.com https://ift.tt/3didcKW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages