ഏതു പ്രതിസന്ധിയും പുല്ലുപോലെ െകെകാര്യം ചെയ്യുന്ന െസെബര്‍ ''മല്ലൂസ് ട്രോളന്‍മാര്‍'' രാജ്യത്തെ ലോക്ക്ഡൗണും ഒട്ടേറെ തമാശകള്‍ക്കുള്ള സുവര്‍ണാവസരമാക്കി. ലോക്ക്ഡൗണ്‍ ആരംഭിച്ചശേഷം സംസ്ഥാനത്തെ കടകളില്‍ ഏറ്റവുമധികം ചെലവായതു ശര്‍ക്കരയാണെന്നതായിരുന്നു ട്രോളന്‍മാരുടെ സുപ്രധാന കണ്ടുപിടിത്തങ്ങളിലൊന്ന്. ബിവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും അടച്ചതോടെ മലയാളീസ് വ്യാപകമായി വാറ്റ് തുടങ്ങിയെന്നായിരുന്നു ഒളിയമ്പ്. അതില്‍ അല്‍പ്പമല്ലാത്ത വാസ്തവമുണ്ടെന്നു സംസ്ഥാനമെമ്പാടും നടന്ന വ്യാജമദ്യ റെയ്ഡുകള്‍ തെളിയിച്ചു.
ശര്‍ക്കര വില്‍പ്പനയുടെ രഹസ്യം കണ്ടെത്തിയതു ട്രോളന്‍മാരായിരുന്നെങ്കില്‍, മറ്റു വ്യാപാരസ്ഥാപനങ്ങള്‍ തുറന്നശേഷം ഏറ്റവും കൂടുതല്‍ ചെലവായതു ചെമ്പ് െപെപ്പാണെന്നു കണ്ടെത്തിയത് എക്‌െസെസാണ്. എയര്‍കണ്ടിഷണറുകളില്‍ ഉപയോഗിക്കുന്ന ചെമ്പ് െപെപ്പ്, മീറ്ററിന് 160 രൂപയായിരുന്നത് 450 വരെയായതോടെ എക്‌െസെസ് മണം പിടിച്ചു. ചാരായം വാറ്റാന്‍ ശര്‍ക്കര പ്രധാന അസംസ്‌കൃതവസ്തുവാണെങ്കില്‍, പ്രഷര്‍ കുക്കറില്‍നിന്നു വീര്യം കുപ്പിയിലെത്തിക്കാന്‍ ചെമ്പ് െപെപ്പും അത്യാവശ്യമാണ്. സംഗതി സംഘടിപ്പിക്കാന്‍ എ.സി. മെക്കാനിക്കുകളെ തേടിയിറങ്ങിയവരുമേറെ.
വന്‍വിലയ്ക്കാണു പലരും എ.സി. മെക്കാനിക്കുകളില്‍നിന്നു പഴയ ചെമ്പ് െപെപ്പ് വാങ്ങിയത്. പിന്നാലെകൂടിയ എക്‌െസെസ് ചിലരെയൊക്കെ പിടികൂടുകയും ചെയ്തു. ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ, ചെമ്പ് െപെപ്പ് വില്‍ക്കുന്ന കടകള്‍ക്കു മുന്നില്‍ മഫ്ത്തിയിലായി എക്‌െസെസ് ഉദ്യോഗസ്ഥരുടെ നില്‍പ്പ്. കടയിലെത്തി മടങ്ങുന്നവരുടെ വാഹന നമ്പര്‍ വരെ നിരീക്ഷിച്ച്, വിലാസം കണ്ടുപിടിച്ച് ദിവസങ്ങളോളം നിരീക്ഷിച്ചശേഷമാണു പലരെയും വാറ്റുപകരണങ്ങള്‍ സഹിതം പൊക്കിയത്.
ഫെയ്‌സ്ബുക്കില്‍ അനുഗ്രഹം തേടി; തേടിവന്നത് എക്‌െസെസ്!
''െവെഫ് ഹൗസിലെ െപെനാപ്പിള്‍ കൃഷി ഒരു ലോഡ് ഇറക്കി. ഒരു കുക്കുടാച്ചി സാധനം ഉണ്ടാക്കാന്‍ പോകുന്നു. ഏവരുടെയും, എക്‌െസെസുകാരുടെയും അനുഗ്രഹം വേണം''- വീഞ്ഞുണ്ടാക്കാന്‍ കോട കലക്കിയിട്ടശേഷം ആലുവ, കിടങ്ങൂര്‍ ആലുക്കാപറമ്പില്‍ ഷിനോമോന്‍ ചാക്കോ(32) ഫെയ്‌സ്ബുക്കില്‍ കുറിച്ചതാണിത്. അറിഞ്ഞപാടേ അനുഗ്രഹം നല്‍കാന്‍ എക്‌െസെസ് ''പുരുഷു'' ഓടിയെത്തിയതോടെ മീശമാധവനിലെ ഭഗീരഥന്‍ പിള്ളയുടെ അവസ്ഥയിലായി കുക്കുടാച്ചിയുടെ ഉപജ്ഞാതാവ്. ആലുവ എക്‌െസെസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സോജന്‍ സെബാസ്റ്റിയന്റെ നേതൃത്വത്തില്‍ ഷിനോമോനെ വീട്ടിലെത്തി പൊക്കി. ഭരണിയില്‍ നുരഞ്ഞ അഞ്ച് ലിറ്ററോളം കോടയും കസ്റ്റഡിയിലെടുത്തു.
വീഞ്ഞായതിനാല്‍ കുഴപ്പമില്ലെന്ന അബദ്ധധാരണയാണു ഷിനോയ്ക്കു വിനയായത്. സംഗതിയുണ്ടാക്കാന്‍ യുട്യൂബിലായിരുന്നു ഗവേഷണം. അങ്ങാടിക്കടയില്‍നിന്നു സാമഗ്രികള്‍ വാങ്ങി. െകെതച്ചക്കയും പഞ്ചസാരയുമൊക്കെ ചേര്‍ത്ത് കലക്കിവച്ചു. ഇത്രയുമായപ്പോള്‍ ആത്മവിശ്വാസം അമിതാവേശമായി. െകെയോടെ പടമെടുത്ത് ഫെയ്‌സ്ബുക്കില്‍ ''പോസ്റ്റി''. ഉദ്ദേശിച്ചതുപോലെ സംഗതി െവെറലായെങ്കിലും എക്‌െസെസിന്റെ ''ആപ്പ്'' പിന്നാലെ വരുന്നുണ്ടായിരുന്നു.
നല്ലവരായ ഉണ്ണികള്‍
മദ്യശാലകള്‍ പൂട്ടി ദിവസങ്ങള്‍ക്കുള്ളില്‍ വാറ്റിയതിനും വിറ്റതിനുമൊക്കെയായി അകത്തുപോയവരില്‍ സമൂഹത്തിലെ പകല്‍മാന്യന്‍മാരും ''നല്ലവരായ ഉണ്ണിമാരും'' ഏറെ. പോലീസുകാര്‍, അധ്യാപകര്‍, വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍...അങ്ങനെയങ്ങനെ. യു''ട്യൂബി''ലൂടെ വാറ്റിയവര്‍ ജാമ്യമില്ലാവകുപ്പുപ്രകാരം അകത്തായി.
കോവിഡും ലോക്ക്ഡൗണും വന്നില്ലായിരുന്നെങ്കില്‍ അകത്തുകിടക്കാന്‍ യോഗമുള്ളവരല്ല ഇവരില്‍ 90 ശതമാനവുമെന്നു പത്തനംതിട്ട ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിെവെ.എസ്.പി: ആര്‍. ജോസ് പറയുന്നു. കോവിഡിനു മുമ്പ് എക്‌െസെസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 90 ശതമാനവും സ്ഥിരം കുറ്റവാളികളായിരുന്നു. എന്നാല്‍, കഴിഞ്ഞ ഒരുമാസത്തിനിടെ അറസ്റ്റിലായവരില്‍ 75 ശതമാനവും പുത്തന്‍കൂറ്റ് വാറ്റുകാരാണ്. പത്തനംതിട്ട, മല്ലപ്പള്ളിയില്‍ റിട്ട. അധ്യാപകനാണു വാറ്റ് കേസില്‍ പിടിയിലായത്. മാര്‍ച്ച് 31-ന് വിരമിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം. മദ്യം കിട്ടാതെവന്നപ്പോള്‍ കൗതുകത്തിനുവേണ്ടി വാറ്റാന്‍ ശ്രമിച്ചവരും വാറ്റിപ്പഠിച്ചവരുമൊക്കെ കുടുങ്ങി. പലരെയും ''അഭ്യുദയകാംക്ഷികള്‍'' ഒറ്റി.
അവരില്‍ അയല്‍ക്കാരും നാട്ടുകാരും സ്വന്തം പാര്‍ട്ടിക്കാരുമൊക്കെയുണ്ട്. കൂടെയിരുന്ന് കുടിച്ചശേഷം വാറ്റിനെ ഒറ്റിവരും കുറവല്ല. യുട്യൂബ് നോക്കി വാറ്റ് പഠിച്ചവര്‍ സ്വപ്‌നത്തില്‍പ്പോലും കരുതിയിരുന്നില്ല െസെബര്‍ പോലീസ് നിരീക്ഷിക്കുന്ന വിവരം. സാധാരണയില്‍ കൂടുതല്‍ സമയം ഇത്തരം വീഡിയോകള്‍ കാണുന്നവരുടെ ഐ.പി. അഡ്രസാണു നീരിക്ഷിച്ചിരുന്നത്. 10 വര്‍ഷം വരെ തടവും ഒരുലക്ഷം രൂപയില്‍ കുറയാത്ത പിഴയുമാണു വാറ്റ് കേസില്‍ ലഭിക്കാവുന്ന ശിക്ഷ. ഇതൊന്നുമറിയാതെ സ്വന്തം ആവശ്യത്തിനു പരീക്ഷണവാറ്റ് നടത്തിയവര്‍ ജീവിതം കൊണ്ടാണു കളിച്ചത്.
പോലീസിനെ പൊക്കി എക്‌െസെസ്!
കൊച്ചി മട്ടാഞ്ചേരിയില്‍ ചാരായം വാറ്റിവിറ്റതിനു പിടിയിലായതു രണ്ടു പോലീസുകാരാണ്. അരലിറ്റര്‍ കൊള്ളുന്ന 29 കുപ്പി ചാരായവുമായാണു ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ പോലീസുകാരന്‍ ഡിബിനെ എക്‌െസെസ് പൊക്കിയത്. സംഗതി എത്തിച്ച മൂവാറ്റുപുഴക്കാരനായ മറ്റൊരു പോലീസുകാരന്‍ ബേസില്‍ ജോസ് മുങ്ങി. വില്‍ക്കാന്‍ കരാറേറ്റ വിഘ്‌നേഷിനെ എക്‌െസെസ് പിടികൂടിയതോടെയാണു പോലീസിന്റെ പങ്ക് വ്യക്തമായത്.
from mangalam.com https://ift.tt/2zzDWIA
via IFTTT
No comments:
Post a Comment