ന്യൂഡൽഹി: ഡൽഹിയിൽ ഒരു കെട്ടിടത്തിലെ താമസക്കാരായ 44 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. കാപ്ഷേര മേഖലയിലെ കെട്ടിടത്തിലെ താമസക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ 10 ദിവസങ്ങൾക്ക് മുമ്പാണ് കൊറോണ പരിശോധനയ്ക്ക് വിധേയരാക്കിയതെന്ന് അധികൃതർ പറഞ്ഞു. ഏപ്രിൽ 18ന് കൊറോണ സ്ഥിരീകരിച്ച ഒരു രോഗിയുമായി കെട്ടിടത്തിലെ താമസക്കാർക്ക് സമ്പർക്കമുണ്ടായി എന്നാണ് കരുതുന്നത്. തൊട്ടടുത്ത ദിവസം അധികൃതർ പ്രദേശം സീൽ ചെയ്യുകയും ഏപ്രിൽ 20, 21 തീയതികളിൽ സ്ഥലത്തെ 175 പേരുടെ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഇതിൽ 67 പേരുടെ ഫലമാണ് ശനിയാഴ്ച ലഭിച്ചത്. 44 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഫലങ്ങൾ ലഭിക്കുന്നതിൽ ഉണ്ടായ കാലതാമസം പ്രദേശത്ത് പുതിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. രോഗികൾ അടുത്ത് ഇടപെഴകിയ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചേക്കാമെന്നാണ് വിലയിരുത്തൽ. 3,738 കോവിഡ് കേസുകളും 61 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ട ഡൽഹി കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ്. തലസ്ഥാനത്തെ 11 ജില്ലകളും റെഡ് സോൺ വിഭാഗത്തിലാണ്. ഈ ജില്ലകളെല്ലാം മെയ് 17 വരെ റെഡ് സോണിൽ തന്നെ ആയിരിക്കുമെന്നും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. Content Highlights: Covid-19 cases Delhi: 44 In A Delhi Building Test Positive For Coronavirus
from mathrubhumi.latestnews.rssfeed https://ift.tt/2KVMRWM
via
IFTTT
No comments:
Post a Comment