വാഷിങ്ടൺ/ ലണ്ടൻ: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48ലക്ഷമായി. കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 3,16,516 ആയി. 18 ലക്ഷത്തിലധികം പേർ രോഗവിമുക്തരായി. 26.26 ലക്ഷത്തോളം പേർ നിലവിൽ രോഗികളായി തുടരുകയാണ്. ഇതിൽ 44,817 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 25.81 ലക്ഷം പേർ ചെറിയ രോഗലക്ഷണങ്ങൾ മാത്രം കാണിക്കുന്നവരാണ്. ഇന്നലെ മാത്രം ലോകമാകമാനം 3618 പേരാണ് മരിച്ചത്.82,257പുതിയ കേസുകൾ റിപ്പോർട്ട്ചെയ്യപ്പെട്ടു. അമേരിക്കയിൽ 865 പേരാണ് ഇന്നലെ മരിച്ചത്. അത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം ഇന്നലെ രേഖപ്പെടുത്തിയത് ബ്രസീലിലാണ്. 485 പേർ. ഫ്രാൻസിലും 485 മരണങ്ങൾ കഴിഞ്ഞ ദിവസമുണ്ടായി. ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യമായി യുഎസ്സിലെ രോഗികളുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. യുഎസ്സിൽ 15.27 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണ സംഖ്യ 90,000 കടന്നു. ഇന്നലെ മാത്രം യുഎസ്സിൽ രോഗം സ്ഥിരീകരിച്ചത് 19,891 പേർക്കാണ്. യുഎസ്സും യൂറോപ്യൻ രാജ്യങ്ങളും കോവിഡിന്റെ പിടിയിലമർന്ന ഘട്ടത്തിൽ റഷ്യയിൽ കേവിഡ് കേസുകളുടെ എണ്ണവും മരണനിരക്കും വളരെ കുറവായിരുന്നു. എന്നാൽ ഏപ്രിൽ അവസാനത്തോടു കൂടി റഷ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കൂടി. ഇന്നിപ്പോൾ യുഎസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രാജ്യം റഷ്യയാണ്. റഷ്യയിൽ 2.82ലക്ഷം കേസുകളാണ് സ്ഥിരീകരിച്ചത്.സ്പെയിൻ -2.78 ലക്ഷം, യുകെ- 2.45 ലക്ഷം, ബ്രസീൽ- 2.41 ലക്ഷം ഇറ്റലി -2.25 ലക്ഷം, ഫ്രാൻസ് -1.80 ലക്ഷം, എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം. കേസുകൾ കൂടിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ റഷ്യയിൽ മരണ നിരക്ക് കുറവാണ്-2631. രാജ്യങ്ങൾ, കേസുകൾ, മരണം എന്നീ ക്രമത്തിൽ അമേരിക്ക 15.28 ലക്ഷം 90,978 റഷ്യ 2.82 ലക്ഷം 2631 സ്പെയിൻ 2.77ലക്ഷം 27,650 യുകെ 2.44ലക്ഷം 34,636 ബ്രസീൽ 2.41ലക്ഷം 16,118 ഇറ്റലി 2.25ലക്ഷം 31,908 ഫ്രാൻസ് 1.80ലക്ഷം 28,108 ജർമ്മനി 1.77ലക്ഷം 8049 തുർക്കി 1.49 ലക്ഷം 4,140 ഇറാൻ 1.20ലക്ഷം 6,988 ഇന്ത്യ 95,698 30,25 പെറു 92,273 2,648 ചൈന 82,954 4,634 content highlights:Covid 19 world updates, Total cases 48 lakhs, US Death toll crosses 90,000
from mathrubhumi.latestnews.rssfeed https://ift.tt/3cLf9iU
via
IFTTT
No comments:
Post a Comment