മനാമ : ബഹ്റൈനിലെ പ്രവാസികളുമായി കേരളത്തിലേക്കുള്ള ആദ്യ വിമാനം ഇന്നലെ രാത്രി 11.30 ഓടെ കൊച്ചിയിലെത്തി. അഞ്ച് ശിശുക്കളടക്കമുള്ള സംഘമാണ് എത്തിയിരിക്കുന്നത്. ഇവര്‍ക്ക് വൈറസ് ബാധയുണ്ടോയെന്നറിയാനുളള പി.സി.ആര്‍ ടെസ്റ്റ് നടത്തിയിട്ടില്ല.
ഇന്‍ഫ്രാ റെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് ശരീര താപം പരിശോധിക്കുകമാത്രമാണ് ചെയ്തിരിക്കുന്നത്.
മുന്‍ഗണനാ ലിസ്റ്റിലുള്‍പ്പെട്ടവരാണ് ആദ്യ വിമാനത്തില്‍ നാട്ടിലെത്തിയത്. ഗര്‍ഭിണികള്‍, ജോലി നഷ്ടപ്പെട്ടവര്‍, വിസ തീര്‍ന്നവര്‍ തുടങ്ങിയവരാണ് മുന്‍ഗണന പ്രകാരം ആദ്യം നാടിന്റെ കരുതലിലേക്ക് മടങ്ങിയെത്തിയത്. യാത്രക്കാരില്‍ 40 ശതമാനത്തോളം സ്ത്രീകളാണ്. ബഹ്‌റൈനില്‍ നിന്നുള്ളരണ്ടാമത്തെവിമാനം തിങ്കളാഴ്ച കോഴിക്കോട്ടെത്തും.
കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു വിമാനയാത്ര. വിമാനത്തിലെ പുറകിലുളള മൂന്ന് നിരയൊഴിച്ച് ബാക്കിയുളള സീറ്റുകളില്‍ യാത്രക്കാരുമായാണ് വിമാനം കൊച്ചിയിലെത്തിയത്. കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ മാറ്റിയിരുത്താനാണ് പിന്‍ഭാഗത്തെ ഒമ്പത് സീറ്റുകള്‍ ഒഴിച്ചിട്ടിരുന്നത്.
from mangalam.com https://ift.tt/3ctuNiA
via IFTTT
No comments:
Post a Comment