അംബാല: കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപലായനത്തില്‍ ജീവന്‍ പൊലിയുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ദിനംപ്രതി വരുന്നത്. കഴിഞ്ഞ ദിവസം ഒന്‍പതു മാസം ഗര്‍ഭവുമായി പഞ്ചാബിലെ യുധിയാനയില്‍നിന്നു ബിഹാറിലെ സ്വന്തം ഗ്രാമത്തിലേക്കു കാല്‍നട യാത്ര തുടങ്ങിയ കുടിയേറ്റത്തൊഴിലാളിയുടെ ഭാര്യ വഴിമധ്യേ പ്രസവിച്ചു. എന്നാല്‍, നിമിഷങ്ങള്‍ക്കകം കുഞ്ഞു മരിക്കുകയും ചെയ്തു.
ലുയുധിയാനയില്‍ ഫാക്ടറി തൊഴിലാളിയായ ജതിന്‍ റാമിന്റെ ഭാര്യയാണ് വഴിയരികില്‍ പ്രസവിച്ചത്. സ്‌പെഷല്‍ ട്രെയിനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ ഭാര്യയുമായി നടക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നു ജതിന്‍ റാം പറഞ്ഞു. ഇയാളുടെ ഭാര്യ ബിന്ദിയ നൂറിലേറെ കിലോമീറ്റര്‍ നടന്നു തളര്‍ന്നിരുന്നു. തുടര്‍ന്ന്, ഹരിയാനയിലെ അംബാലയിലെത്തിയപ്പോഴാണു പ്രസവവേദന തുടങ്ങിയത്. പോലീസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചയുടന്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കിയെങ്കിലും പിന്നാലെ കുഞ്ഞു മരിക്കുകയായിരുന്നു. സംസ്‌കാരം അംബാലയില്‍ത്തന്നെ നടത്തി.
ജോലി നഷ്ടപ്പെട്ടിരുന്നതിനാല്‍ ഇവരുടെ പക്കല്‍ ആവശ്യത്തിനു ഭക്ഷണം വാങ്ങാനും പണമില്ലായിരുന്നു. അംബാലയിലെ ഒരു സന്നദ്ധ സേവന സംഘടന ഇവര്‍ക്കു സുരക്ഷിതമായി നാട്ടിലെത്താനുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
from mangalam.com https://ift.tt/2Xo7wZf
via IFTTT
No comments:
Post a Comment