ജനീവ: മഹാമാരിയായി പടർന്നുപിടിച്ച കോവിഡ്-19ന് കാരണമായ നോവൽ കൊറോണ വൈറസ് പരീക്ഷണശാലയിൽ നിന്നും ചോർന്നതാണെന്ന വാദങ്ങളെ തള്ളി ലോകാരോഗ്യസംഘടന. ലഭ്യമായ എല്ല തെളിവുകളും സൂചിപ്പിക്കുന്നത് നോവൽ കൊറോണ വൈറസ് മൃഗങ്ങളിൽ നിന്നും വന്നതാണെന്നാണ്. അത് ലാബിലോ മറ്റെവിടെയെങ്കിലുമോ സൃഷ്ടിക്കപ്പെട്ടതല്ലെന്ന് ലോകാരോഗ്യസംഘടനാവക്താവ് ഫഡേല ചായ്ബ് പറഞ്ഞു. വവ്വാലുകൾ ഈ വൈറസുകളുടെ സ്വാഭാവിക വാഹകരാണ്. എന്നാൽ ഇത് എങ്ങനെ മനുഷ്യരിലേക്കെത്തി എന്നത് ഇപ്പോളും ചോദ്യമായി തുടരുകയാണ്. അത് കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ ഒരു ലാബിൽ നിന്നാണ് വൈറസ് പുറത്തുവന്നതെന്ന യു.എസ് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്ന് പരീക്ഷണങ്ങൾക്കിടെ അബദ്ധത്തിൽ വൈറസ് പുറത്തുവന്നതെന്ന അഭ്യൂഹങ്ങൾ അവർ തള്ളിക്കളഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2RWJann
via
IFTTT
No comments:
Post a Comment